• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുഞ്ഞന്‍മാരായ ക്യുറാസോയെ ‘ തുരത്തി’ ജര്‍മ്മനിയുടെ പടയോട്ടം; ലോകകപ്പ് വേദിയിലെ കന്നിക്കാര്‍ക്കെതിരെ ഹൂസ്റ്റണില്‍ ഒന്നിനെതിരെ ഏഴു ഗോളുകളുടെ വന്‍ വിജയം; തോറ്റിട്ടും തലയുയര്‍ത്തി കുഞ്ഞന്‍ ദ്വീപുരാജ്യം; ചരിത്ര ഗോള്‍ നേട്ടത്തിന്റെ ആവേശത്തില്‍ കോമെന്‍സിയ!

ckmnews by ckmnews
June 15, 2026
in UPDATES
A A
കുഞ്ഞന്‍മാരായ ക്യുറാസോയെ ‘ തുരത്തി’ ജര്‍മ്മനിയുടെ പടയോട്ടം; ലോകകപ്പ് വേദിയിലെ കന്നിക്കാര്‍ക്കെതിരെ ഹൂസ്റ്റണില്‍ ഒന്നിനെതിരെ ഏഴു ഗോളുകളുടെ വന്‍ വിജയം; തോറ്റിട്ടും തലയുയര്‍ത്തി കുഞ്ഞന്‍ ദ്വീപുരാജ്യം; ചരിത്ര ഗോള്‍ നേട്ടത്തിന്റെ ആവേശത്തില്‍ കോമെന്‍സിയ!
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൂസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ കന്നിക്കാരായ കുഞ്ഞന്‍ ദ്വീപുരാജ്യമായ ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മനി ക്യുറാസോയെ തോല്‍പ്പിച്ച്. കളിയില്‍ തോറ്റെങ്കിലും ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കരുത്തരായ ജര്‍മ്മനിയുടെ വല കുലുക്കി കന്നി ഗോള്‍ നേടാനായതിന്റെ നിറഞ്ഞ കൈയടിയുമായാണ് കുഞ്ഞന്‍മാര്‍ മൈതാനം വിട്ടത്.

2002 ലോകകപ്പില്‍ സൗദിയെ 8-0 ന് തകര്‍ത്തതിനും, 2014-ല്‍ ബ്രസീലിന്റെ നെഞ്ചത്ത് അടിച്ച് 7-1 ന് ജയിച്ചതിനും ശേഷം ലോകകപ്പ് ചരിത്രത്തില്‍ ജര്‍മ്മനി നേടുന്ന ഏറ്റവും വലിയ വമ്പന്‍ വിജയങ്ങളിലൊന്നാണിത്. റഫറിയുടെ സ്റ്റാര്‍ട്ടിങ് വിസില്‍ വീണതുമുതല്‍ ഹൂസ്റ്റണിലെ പുല്‍മൈതാനത്ത് ജര്‍മ്മന്‍ പടയാളികളുടെ സര്‍വ്വാധിപത്യമായിരുന്നു. ഒന്ന് നിലയുറപ്പിച്ചു നില്‍ക്കാന്‍ പോലും ക്യുറാസോ പ്രതിരോധ നിരയിലെ ഡെവെറോണ്‍ ഫോണ്‍വില്ലെക്കും ഒബിസ്‌പോക്കും സമയം നല്‍കാതെ ജര്‍മ്മന്‍ കാളക്കൂറ്റന്‍മാര്‍ ഇരച്ചുകയറി. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജമാല്‍ മുസിയാലയും ഫ്‌ലോറിയന്‍ വിര്‍ട്‌സും ചേര്‍ന്ന് മെനഞ്ഞെടുത്ത തകര്‍പ്പന്‍ നീക്കത്തിനൊടുവില്‍ ഫെലിക്‌സ് മേച്ച ജര്‍മ്മനിയെ മുന്നിലെത്തിച്ചു. ലോകകപ്പിലെ തന്റെ കന്നി ഗോള്‍ കുറിച്ച് മേച്ച കളം നിറഞ്ഞതോടെ ക്യുറാസോ ക്യാമ്പ് അടിയറവ് പറയാന്‍ തുടങ്ങി

കളിയുടെ 14-ാം മിനിറ്റിലാണ് ജര്‍മ്മന്‍ ഗോളി മാനുവല്‍ നൂയര്‍ക്ക് കളിയില്‍ ആദ്യമായി ഒന്ന് പന്ത് തൊടാന്‍ പോലും അവസരം കിട്ടിയത് എന്ന് നോക്കുമ്പോള്‍ തന്നെ ജര്‍മ്മനിയുടെ അക്രമണത്തിന്റെ കടുപ്പം മനസ്സിലാക്കാം.

Related Posts

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി
UPDATES

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

August 1, 2026
429
അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
173
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി
UPDATES

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

August 1, 2026
87
പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു
UPDATES

പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു

August 1, 2026
57
ചങ്ങരംകുളം മൂക്കുതല കരുവാട്ട് അപ്പുണ്ണി(റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കരുവാട്ട് അപ്പുണ്ണി(റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി

August 1, 2026
99
നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഭാനവ് എൻ. എസ്.-നെ അനുമോദിച്ചു
UPDATES

നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഭാനവ് എൻ. എസ്.-നെ അനുമോദിച്ചു

August 1, 2026
27
Next Post
KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Recent News

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

August 1, 2026
429
അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിതീവ്രമഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
173
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി

August 1, 2026
87
പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു

പന്താവൂർ ഇർശാദിന്റെ ഇർശാദ് ഈദേ മീലാദ് കാമ്പയിൻ പ്രഖ്യാപിച്ചു

August 1, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025