• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കരുവന്നൂർ കേസ്; സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്, വിചാരണ നടത്താമെന്ന് കോടതി

cntv team by cntv team
June 6, 2026
in Kerala
A A
കരുവന്നൂർ കേസ്; സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്, വിചാരണ നടത്താമെന്ന് കോടതി
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്നും കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ ഡി) സമർപ്പിട്ട അനുബന്ധ കുറ്റപത്രം പരിഗണിക്കുകയായിരുന്നു കോടതി.ഭാരതീയ ന്യായ സംഹിതയുടെ പുതിയ നിയമവ്യവസ്ഥ അനുസരിച്ച് ഇത്തരം കേസുകളിൽ വിചാരണ തുടങ്ങുന്നതിന് മുമ്പ് നോട്ടീസ് നൽകി പ്രതികൾക്കെതിരെ കുറ്റം നിലനിൽക്കുമോ എന്ന വാദം നടത്തേണ്ടതുണ്ട്.

അതിനുശേഷമാണ് പ്രതികളെ കേസിൽ ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ചാണ് ഇന്ന് നടപടിക്രമങ്ങൾ നടന്നത്.ബിഎൻഎസിലെ 223 സെക്ഷൻ സബ്ക്ലാസ് ഒന്ന് പ്രകാരം പ്രതികളുടെ ഭാഗം കോടതി വിശദമായി കേട്ടു. 28 പ്രതികൾക്കെതിരായാണ് ഇഡി അനുബന്ധ കുറ്റപത്രം കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചത്. പുതുതായി പ്രതിചേർക്കപ്പെട്ട എല്ലാവർക്കുമെതിരെ വിചാരണ തുടങ്ങാം. അതിന് തെളിവുണ്ടെന്നും കോടതി വിലയിരുത്തി. സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ സി മൊയ്‌തീൻ, കെ രാധാകൃഷ്‌ണൻ, എം എം വർഗീസ് തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് 28 പ്രതികൾ.

2012,2013 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്രമക്കേടുകൾക്ക് തുടക്കമിട്ടതെന്നാണ് ഇ ഡിയുടെ വാദം. ക്രമരഹിതമായി വായ്‌പ അനുവദിക്കുക, ഒരേ ഈടിന്മേൽ വായ്‌പ അനുവദിക്കുക എന്നിവയ്‌ക്കെല്ലാം പാർട്ടി പ്രവർത്തകർ തന്നെ നേതൃത്വം നൽകി എന്നും ഇ ഡി കണ്ടെത്തി. പാർട്ടി ഓഫീസിന് സ്ഥലം വാങ്ങിയതും കെട്ടിടം നിർമിച്ചതുമെല്ലാം ഈ ക്രമക്കേടിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണെന്നും ഇ ഡിയുടെ കണ്ടെത്തലിലുണ്ട്.നേരത്തേ ഭരണസമിതിയിലെ 53പേർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ വിചാരണ തുടങ്ങിയിട്ടുമുണ്ട്. തുടർന്നാണ് നേതാക്കളെ പ്രതിചേർത്ത് ഇപ്പോൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അതിലും പിഎംഎൽഎ കോടതി ഇ ഡിക്കനുകൂലമായി ഉത്തരവിട്ടിരിക്കുകയാണ്.

Related Posts

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

June 6, 2026
23
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം
Kerala

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

June 6, 2026
81
സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി
Kerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി

June 6, 2026
58
നടൻ സലിം കുമാർ വെന്റിലേറ്ററിൽ; ആരോഗ്യസ്ഥിതി ഗുരുതരമെന്ന് വിവരം
Kerala

നടൻ സലിം കുമാർ വെന്റിലേറ്ററിൽ; ആരോഗ്യസ്ഥിതി ഗുരുതരമെന്ന് വിവരം

June 6, 2026
409
മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
Kerala

മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

June 6, 2026
234
ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി
Kerala

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

June 5, 2026
59
Next Post
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി

June 6, 2026
284
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

June 6, 2026
23
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

June 6, 2026
81
കരുവന്നൂർ കേസ്; സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്, വിചാരണ നടത്താമെന്ന് കോടതി

കരുവന്നൂർ കേസ്; സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്, വിചാരണ നടത്താമെന്ന് കോടതി

June 6, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025