• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

cntv team by cntv team
June 1, 2026
in Crime, Kerala
A A
പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോഡ് ഉദുമയിൽ പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉദുമയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് തിരുവനന്തപുരം റൂറലിലെ നരികല്ലുമുക്കു സ്വദേശി മനുവിനെ (36) ബേക്കൽ പോലീസ് പിടികൂടിയത്. ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നാണ് പ്രതി പിടിയിലായത്.

തട്ടിയെടുത്ത സ്വർണാഭരണങ്ങൾ കണ്ടെടുക്കാനായില്ല. സ്വർണ്ണം മംഗളൂരുവിൽ വിറ്റതായി പ്രതി മൊഴിനൽകി. ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിൽ നിന്ന് മെയ് 28 ന് ഉച്ചയോടെയായിരുന്നു തട്ടിപ്പ്.ബേക്കൽ പോലീസ് സ്റ്റേഷനിൽ 7 മാസമായി ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ പോലീസുദ്യോഗസ്ഥൻ അഖിൽരാജാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി ജ്വല്ലറി ഉടമ ഗണേശനെ തെറ്റിദ്ധരിപ്പിച്ചത്. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകൾ കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത് ആവശ്യപ്പെട്ട സ്വർണം നൽകി. കൈചെയിൻ, മോതിരം എന്നിവ വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് കാണിച്ച് സ്വർണ്ണവുമായി പോയി. വൈകുന്നേരം വീണ്ടുമെത്തി ഭാര്യ സഹോദരന് സമ്മാനമായി നൽകാനാണെന്ന് പറഞ്ഞ് മറ്റൊരു കൈചെയിൻ കൂടി വാങ്ങിച്ചു.

ഇതിന്റെ വിലയായ 1,31,000 രൂപ കൂടി അക്കൗണ്ടിൽ അയച്ചതിന്റെ മെസേജ് കാണിച്ച് മടങ്ങി പോയി. അക്കൗണ്ടിൽ പണമെത്തിയതിൻ്റെ മെസേജ് ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് സ്ഥിരം തട്ടിപ്പ് നടത്തുന്ന തിരുവനന്തപുരം സ്വദേശി മനുവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോവയിൽ നിന്ന് പ്രതി പിടിയിലായത്.

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
146
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
153
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
302
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ
Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
18
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
159
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
59
Next Post
വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
253
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
4
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025