• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘രാഷ്ട്രീയ പ്രേരിതം’; പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടൻ

cntv team by cntv team
May 29, 2026
in Kerala
A A
‘രാഷ്ട്രീയ പ്രേരിതം’; പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടൻ
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ രാഷ്ട്രീയ പ്രേരിതമായി സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെ അപലപിക്കുന്നുവെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞത്.

പിണറായി വിജയന് പിന്തുണ അറിയിച്ച് ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തിയ സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രതിഷേധം അറിയിച്ചു.പുരോഗമന ജനകീയ ശക്തികള്‍ക്കെതിരെ വലതുപക്ഷ, യാഥാസ്ഥിതിക സര്‍ക്കാരുകള്‍ നിയമസംവിധാനങ്ങളെയും മറ്റും ആയുധമായി ഉപയോഗിക്കുന്നത് രാജ്യാന്തര പ്രതിഭാസമായി മാറിയിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്ക് മുതല്‍ ജോര്‍ദാന്‍, കെനിയ തുടങ്ങി ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും ഇതാണ് കാണുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ കുറ്റപ്പെടുത്തി.

സംഘടന സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റുകള്‍ക്ക് സംഘടിക്കാനുള്ള രാഷ്ട്രീയ അവകാശം എന്നിവയ്ക്ക് നേരെ ഏജന്‍സികള്‍ വഴി ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ജനധിപത്യ വിരുദ്ധ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സിപിഐഎമ്മിന്റെ പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പ്രസ്താവനയില്‍ പറഞ്ഞു.നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള സ്വാതന്ത്യ സമരത്തിന് തുടക്കം കുറിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ വലിയ തോതിലുള്ള അടിച്ചമര്‍ത്തലുകളാണ് നേരിട്ടത്. ഇന്ന് മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ സിപിഐഎം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം നിലകൊള്ളുന്നു.

തൊഴിലാളി വര്‍ഗത്തിന്റെ ഇടം തിരിച്ചുപിടിക്കാനുള്ള പോരാട്ടം ദീര്‍ഘമേറിയതായിരിക്കും. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ മുന്നേറ്റത്തിന്റെ വഴി തടസ്സമില്ലാതെ തുടരുക തന്നെ ചെയ്യുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി അലക്‌സ് ഗോര്‍ഡനും ഇന്റര്‍നാഷണല്‍ സെക്രട്ടറി കെവന്‍ നെല്‍സണും ചേര്‍ന്നാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
173
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
168
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
376
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ
Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
20
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
176
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
68
Next Post
നയപ്രഖ്യാപനം: വന്ദേമാതരം മുഴുവന്‍ ആലപിക്കാതെ പൊലീസ് ബാന്റ്; ക്ഷേമ പെന്‍ഷനില്‍ അടക്കം വന്‍ പ്രഖ്യാപനങ്ങള്‍

നയപ്രഖ്യാപനം: വന്ദേമാതരം മുഴുവന്‍ ആലപിക്കാതെ പൊലീസ് ബാന്റ്; ക്ഷേമ പെന്‍ഷനില്‍ അടക്കം വന്‍ പ്രഖ്യാപനങ്ങള്‍

Recent News

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

September 9, 2026
232
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

September 9, 2026
23
അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

September 9, 2026
16
കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
784
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025