ചങ്ങരംകുളം മേഖലാ സംയുക്ത ഈദ്ഗാഹ് വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു.ഈദ് നമസ്കാരത്തിന് സഫ മസ്ജിദ് ഖത്തീബ് എം.സി നസീർ മൗലവി നേതൃത്വം നൽകി.കഴിഞ്ഞ 14 കൊല്ലമായി കെ എൻ എം, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം മർക്കസുദ്ദഅവ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈദ് ഗാഹ് നടന്നു വരുന്നത്. ഇത്തവണ ഈദ് ഗാഹ് ജമാ അത്തെ ഇസ്ലാമിയിടെ നേതൃത്വത്തിലാണ് നടന്നത്.








