എടപ്പാള്‍:ലോട്ടറി കടയില്‍നിന്ന് സമ്മാനാര്‍ഹമായ ടിക്ക്റ്റ് മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്ന പ്രതി പിടിയില്‍.ലോട്ടറി കടയിലെ ജീവനക്കാരന്‍ കൂടിയായ തമിഴ്നാട് മധുര സ്വദേശി ഗണേഷന്‍ (36) ആണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.എടപ്പാള്‍ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന അമ്മ ലോട്ടറി ഏജന്‍സിയിലാണ് മോഷണം നടന്നത്.മാര്‍ച്ച് 6ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയില്‍ മോഷണം നടന്നത്.സമ്മാനാര്‍ഹമായ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ടിക്കറ്റാണ് കടയില്‍ ജീവനക്കാരനായിരുന്ന ഗണേഷന്‍ മോഷ്ടിച്ച് കടന്നത്.സംഭവത്തില്‍ കടയുടമ ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഗണേഷന്‍ ലോട്ടറി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി.ചങ്ങരംകുളം എസ്ഐ നസിയ എം സാഹിബിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം അംഘങ്ങളായ എഎസ്ഐ രാജേഷ്,എഎസ്ഐ ജയപ്രകാശ്,സിപിഒ മാരായ ശ്രീഷ്,ഉണ്ണിക്കുട്ടന്‍,ചങ്ങരംകുളം സ്റ്റേഷനിലെ എസ് സി പി ഒ മാരായ ഹരികൃഷ്ണന്‍,രാകേഷ് എന്നിവരടങ്ങുന്ന ആന്വേഷണ സംഘമാണ് പ്രതിയെ കോയമ്പത്തൂരിലെത്തി പിടികൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു








