ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി.ചങ്ങരംകുളം സ്വദേശിയായ കെ വി ഇജാസിന്റെ നേതൃത്വത്തിലാണ് യുകെയിൽ പ്രദര്‍ശന പരിപാടി നടത്തി പണം സ്വരൂപിച്ച് കാരുണ്യം പാലീയേറ്റീവിന് കൈമാറിയത്.കാരുണ്യത്തിൽ നടന്ന ചടങ്ങിൽ കെ വി ഇബ്രാഹിംൽ നിന്ന് സഹായധനം കാരുണ്യം ഉപദേശ ക സമിതി ചെയർമാൻ
വി മുഹമ്മതു ഉണ്ണി ഹാജി ഏറ്റുവാങ്ങി.പി പിഎം അഷ്റഫ് അധ്യക്ഷൻ വഹിച്ചു.പി കെ അബ്ദുല്ലക്കുട്ടി,രാജൻ മാസ്റ്റർ മൂക്കുതല,ജബ്ബാർ ആലങ്കോട്,എം എ ലത്തീഫ് ,ഉസ്മാൻ പന്താവൂര്‍ ,ജബ്ബാർ പള്ളിക്കര എന്നിവർ പ്രസംഗിച്ചു







