ചങ്ങരംകുളം:ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് കുടുംബശ്രീയുടെ കീഴിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് തൈകൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജീവ അംഗം കൂടിയായ ഉഷ വേണുനാഥൻ സ്വാഗതം പറഞ്ഞു.സി ഡി എസ് ചെയർപേഴ്സൺ പ്രേമലത അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ ചാലുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മറ്റു സിഡിഎസ് മെമ്പർമാർ ജെ എൽ ജി അംഗങ്ങൾ പഞ്ചായത്ത് ഉദ്യോഗസ്ഥർ പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു മറ്റു സിഡിഎസ് അംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണവും നടത്തി







