• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി, ആത്മഹത്യ കൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം: കേരള മുസ്‌ലിം ജമാഅത്ത്

ckmnews by ckmnews
May 22, 2026
in UPDATES
A A
ലഹരി, ആത്മഹത്യ കൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം: കേരള മുസ്‌ലിം ജമാഅത്ത്
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​പടിഞ്ഞാറങ്ങാടി :
കേരളീയ സമൂഹത്തിൽ, പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും ആത്മഹത്യാ പ്രവണത ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിച്ചുവരുന്നത് അത്യന്തം ആശങ്കാജനകമാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പടിഞ്ഞാറങ്ങാടിയിൽ വെച്ച് നടത്തിയ സി ജി ആർട്ടിക്കുലേഷൻ സംഗമം ആവശ്യപ്പെട്ടു.

​ചെറിയ മാനസിക സമ്മർദ്ദങ്ങളെയോ പരാജയങ്ങളെയോ നേരിടാൻ കഴിയാതെ വിലപ്പെട്ട ജീവിതം അവസാനിപ്പിക്കാൻ തുനിയുന്നത് വ്യക്തിപരമായ തകർച്ച മാത്രമല്ല, കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വലിയ പരാജയമാണ്. പരീക്ഷകളിലെ മാർക്കുറവ്, പ്രണയ നൈരാശ്യങ്ങൾ, ലഹരിയുടെ ഉപയോഗം, സൈബർ കെണികൾ, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയവ കൗമാരക്കാരെയും യുവാക്കളെയും കടുത്ത മാനസിക സമ്മർദ്ദങ്ങളിലേക്കും ഡിപ്രഷനിലേക്കും തള്ളിവിടുകയാണ്.
​മതപരമായ മൂല്യബോധവും ധാർമ്മിക വിദ്യാഭ്യാസവും ജീവിതത്തെ ധീരമായി നേരിടാനുള്ള ആത്മവിശ്വാസവും കുട്ടികളിൽ ചെറുപ്പകാലം തൊട്ടേ വളർത്തിയെടുക്കാൻ കുടുംബങ്ങൾക്ക് സാധിക്കണം. ഒരു പ്രതിസന്ധിയും ജീവിതത്തിന്റെ അവസാനമല്ലെന്നും ഏത് പരാജയത്തിൽ നിന്നും തിരിച്ചുനടക്കാൻ വഴികളുണ്ടെന്നുമുള്ള ബോധ്യം പുതിയ തലമുറയ്ക്ക് പകർന്നുനൽകേണ്ടതുണ്ട്. ആർട്ടിക്കുലേഷൻ സംഗമത്തിൽ വിവിധ നേതാക്കൾ ഓർമ്മിപ്പിച്ചു.

​ മാനസികാരോഗ്യം തകർക്കുന്ന ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ കർശനമായ നിയമനടപടികളും സാമൂഹിക ജാഗ്രതയും ഉണ്ടാകണം.
​സംഘടനയുടെ കീഴിലുള്ള ശാഖാ തലങ്ങളിലും മഹല്ലുകളിലും ഇതിനായി പ്രത്യേക ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും, വരും തലമുറയെ മാനസിക കരുത്തുള്ളവരാക്കി മാറ്റാൻ മത-സാമൂഹിക-സാംസ്കാരിക സംഘടനകൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ജില്ലാ നേതാക്കൾ ആഹ്വാനം ചെയ്തു.

സമസ്ത സെന്റിനറി: സി.ജി. സംഗമവും വിളംബര റാലിയും പടിഞ്ഞാറങ്ങാടിയിൽ പ്രൗഡമായി

പടിഞ്ഞാറങ്ങാടി :’സമസ്ത: നൂറ് പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെന്റിനറി ഗാർഡ് (സി.ജി.)ആർട്ടിക്കുലേഷൻ സംഗമവും വിളംബര റാലിയും തൃത്താല പടിഞ്ഞാറങ്ങാടിയിൽ പ്രൗഢമായി നടന്നു.
​ഉച്ചയ്ക്ക് ശേഷം സ്വലാഹുദ്ദീൻ അയ്യൂബി നഗറിൽ വെച്ച് നടന്ന ആർട്ടിക്കുലേഷൻ സംഗമത്തിൽ ജില്ലയിലെ വിവിധ സോണുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് സെന്റിനറി ഗാർഡ് അംഗങ്ങൾ പങ്കെടുത്തു. സംഘടനയുടെ ശാക്തീകരണവും ആധുനിക കാലത്തെ സാമൂഹിക സേവന ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യവും സമർപ്പണവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ​കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്ത് ഹാജി കാരാകുറുശ്ശി സംഗമം ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തെ സംഘടനാ പ്രവർത്തനം,പ്രബോധനം, സാമൂഹിക സേവനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ നടന്ന ക്ലാസുകൾക്കും ചർച്ചകൾക്കും സംസ്ഥാന നേതാക്കളായ അബൂബക്കർ മാസ്റ്റർ പടിക്കൽ, കെ. ഉമർ മദനി വിളയൂർ, എം.വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം നേതൃത്വം നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ
കെ. ഉണ്ണീൻ കുട്ടി സഖാഫി പാലോട് സ്വാഗതവും സിജി ചീഫ് വീരാൻകുട്ടി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.​ചടങ്ങിൽ അബൂബക്കർ ബാഖവി നാട്യമംഗലം, സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ, സിദ്ദീഖ് ഹാജി തില്ലങ്കാട്, അബ്ദുൽ റസാഖ് സഅദി ആലൂർ, സൈദലവി പൂതക്കാട്, സയ്യിദ് യാസീൻ ജിഫ്രി കല്ലടിക്കോട്, യൂസുഫ് സഖാഫി വിളയൂർ, ഹൈദർ മുസ്‌ലിയാർ, ജലീൽ അഹ്സനി ആലൂർ, ശറഫുദ്ധീൻ ബുഖാരി , കബീർ അഹ്സനി, നജ്മുദ്ദീൻ സഖാഫി കല്ലാംകുഴി തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു.സംഗമത്തിന് സമാപനം കുറിച്ചുകൊണ്ട് പടിഞ്ഞാറങ്ങാടി ടൗണിൽ അച്ചടക്കത്തോടെ നടന്ന സെന്റിനറി ഗാർഡ് അംഗങ്ങളുടെ വിളംബര റാലി പൊതുജനാകർഷണമായി മാറി.

Related Posts

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു
UPDATES

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
3
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം
UPDATES

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി
UPDATES

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
5
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം
UPDATES

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ
UPDATES

തപാൽ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സന്ദർശിച്ച് എസ്എം ഇംഗ്ലീഷ് സ്കൂൾ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ

October 10, 2026
4
നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി
UPDATES

നന്നംമുക്ക് LSGD അസിസ്റ്റന്റ് എഞ്ചിനീയർ അജയ് അശോകന് യാത്രയയപ്പ് നൽകി

October 10, 2026
4
Next Post
ഏ.ടി. അലിയുടെ പുസ്തക പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24-ന് മാറഞ്ചേരിയിൽ നടക്കും

ഏ.ടി. അലിയുടെ പുസ്തക പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24-ന് മാറഞ്ചേരിയിൽ നടക്കും

Recent News

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
3
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
3
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
5
തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂരിലെ കുരുന്നുകൾ;നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

October 10, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025