• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കേരളത്തിലും വന്ദേമാതര വിവാദം; ആശങ്കയുണ്ടെന്ന് റിയാസ്

cntv team by cntv team
May 19, 2026
in Kerala
A A
വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കേരളത്തിലും വന്ദേമാതര വിവാദം; ആശങ്കയുണ്ടെന്ന് റിയാസ്
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരേ നിലപാടെടുത്ത കോൺഗ്രസ് നയിക്കുന്ന കേരളസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ചൊല്ലിയതിൽ വിവാദം. ദേശീയഗീതമായ വന്ദേമാതരം പൂർണമായും തുടർന്ന് ദേശീയഗാനവും ആലപിച്ചായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങിന്റെ തുടക്കവും ഒടുക്കവും. തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കും ഇതേരീതിയിലുള്ള ആലാപനത്തെച്ചൊല്ലി വിവാദമുണ്ടായി.

വന്ദേമാതരം ഔദ്യോഗികപരിപാടികളിൽ ആറുചരണങ്ങളോടെ പൂർണരൂപത്തിൽ ആലപിക്കണമെന്നാണ് കേന്ദ്രസർക്കാർ ഉത്തരവ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ആലപിക്കണമെന്നാണ്‌ ചട്ടം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പൂർണരൂപം ദേശീയഗാനത്തിനുമുൻപ്‌ ആലപിക്കാനും ആ സമയം എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിട്ടത്.

എന്നാൽ, വന്ദേമാതരത്തിന്റെ ആദ്യരണ്ടുചരണങ്ങൾമാത്രമാണ് ദേശീയഗാനത്തിനുള്ള പ്രാധാന്യത്തോടെ കോൺഗ്രസ് അംഗീകരിച്ചിരുന്നത്. ബാക്കിഭാഗത്ത് മതപരമായ പരാമർശമുണ്ടെന്നതിന്റെ പേരിലായിരുന്നു എതിർപ്പ്. പൂർണരൂപത്തിലുള്ള ആലാപനത്തെ ഇടതുപക്ഷ പാർട്ടികളും എതിർത്തിരുന്നു. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇടതുനേതാക്കളുടെയും സാന്നിധ്യത്തിൽ കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് ദേശീയഗീതം ആലപിക്കാൻ സംസ്ഥാനവും നിർബന്ധിതമായി. മുൻസർക്കാരുകളുടെയെല്ലാം സത്യപ്രതിജ്ഞ ദേശീയഗാനത്തോടെ തുടങ്ങി ദേശീയഗാനത്തോടെ അവസാനിച്ചിരുന്നു.

സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതിൽ ആശങ്കരേഖപ്പെടുത്തി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്. സുപ്രീംകോടതിയുടെ നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ‘അഡ്വൈസറി’ മാത്രമാണ്; അത് നിർബന്ധമല്ലെന്നും അനുസരിക്കാത്തതിന് ഒരു ശിക്ഷാനടപടിയുമില്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നുവന്ന പല നിർദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരത്തിന്റെ വിഷയത്തിൽ ഉണ്ടാവണമായിരുന്നെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
86
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
25
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
59
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
128
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
191
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
148
Next Post
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത,9 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത,9 ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

മാതൃകാ പ്രവർത്തനത്തിന് വട്ടംകുളം മോഡൽ’നിർമ്മലം ലോഗോ പ്രകാശനം നടത്തി

മാതൃകാ പ്രവർത്തനത്തിന് വട്ടംകുളം മോഡൽ’നിർമ്മലം ലോഗോ പ്രകാശനം നടത്തി

October 8, 2026
1
മുക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസആയില്യ പൂജ വിപുലമായി ആഘോഷിച്ചു

മുക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസആയില്യ പൂജ വിപുലമായി ആഘോഷിച്ചു

October 8, 2026
2
കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം,സെമിനാറും സാംസ്കാരിക സമ്മേളനവും ഇന്ന് ‘ദേശപ്പാന’ഒക്ടോബർ 11ന്

കണ്ടനകം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം,സെമിനാറും സാംസ്കാരിക സമ്മേളനവും ഇന്ന് ‘ദേശപ്പാന’ഒക്ടോബർ 11ന്

October 8, 2026
2
ചാത്തൻ മാസ്റ്റർ പുരസ്‌കാരം കവി രുദ്രൻ വാരിയത്തിന് സമ്മാനിച്ചു

ചാത്തൻ മാസ്റ്റർ പുരസ്‌കാരം കവി രുദ്രൻ വാരിയത്തിന് സമ്മാനിച്ചു

October 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025