• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘തൃത്താലയുടെ എം.എൽ.എ.’; എല്ലാം ഒറ്റവാക്കിലൊതുക്കി വി.ടി. ബൽറാം

cntv team by cntv team
May 18, 2026
in Kerala
A A
‘തൃത്താലയുടെ എം.എൽ.എ.’; എല്ലാം ഒറ്റവാക്കിലൊതുക്കി വി.ടി. ബൽറാം
0
SHARES
460
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല : തൃത്താലയിൽ നേടിയ അട്ടിമറി വിജയം പരിഗണിക്കപ്പെടാതെ പോയതിലെ പ്രതിഷേധവും പ്രതികരണവും സാമൂഹികമാധ്യമത്തിൽ ഒറ്റവാക്കിലൊതുക്കി വി.ടി. ബൽറാം. തൃത്താലയുടെ എം.എൽ.എ. എന്ന ഒറ്റവാക്ക് മാത്രമാണ് ബൽറാം കുറിപ്പിൽ പങ്കുെവച്ചത്. മൂന്നുമണിക്കൂറിനകം ഒട്ടേറെപേർ പ്രതികരണവുമായി പോസ്റ്റിനുതാഴെയെത്തി. ഒരുമണിക്കൂറിനുശേഷം ഇവർ യു.ഡി.എഫ്. മന്ത്രിമാർ എന്ന പോസ്റ്റും വന്നു. ജനങ്ങളാണ് മുഖ്യം, ജനവിശ്വാസം കാത്ത് വാഗ്ദാനങ്ങൾ പാലിച്ച്, കേരളത്തെ മുന്നോട്ടുനയിക്കാൻ പുതിയ ടീമിന് സാധിക്കട്ടെ എന്ന ആശംസയും പങ്കുെവച്ചിട്ടുണ്ട്.എക്സൈസ്- തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിനെ കീഴടക്കിയാണ് വി.ടി. ബൽറാം തൃത്താല മണ്ഡലം തിരിച്ചുപിടിച്ചത്. ഞായറാഴ്ച ഉച്ചവരെ മാധ്യമങ്ങളിലെ ചർച്ചകളിൽ വി.ടി. ബൽറാമിന്റെ പേരും നിറഞ്ഞുനിന്നിരുന്നു. ഉച്ചയ്ക്കുശേഷമാണ് മറ്റ് പേരുകൾ കടന്നുവരുന്നത്. ബൽറാമും ഷാനിമോൾ ഉസ്മാനും ഉൾപ്പെടെയുള്ളവർ ഇതോടെ ഒഴിവാക്കപ്പെടുകയായിരുന്നു.ശക്തമായ പോരാട്ടത്തിലൂടെ തൃത്താല മണ്ഡലം പിടിച്ചെടുത്ത് മിന്നുന്ന വിജയം കാഴ്ചവെച്ച വി.ടി. ബൽറാമിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ യു.ഡി.എഫ്. അണികൾക്കിടയിൽ നിരാശയും പ്രതിഷേധവും. വൈകിട്ട് ആറരയ്ക്ക്‌ വി.ഡി. സതീശൻ പേരുകൾ പ്രഖ്യാപിക്കുന്നതുവരെ തൃത്താലക്കാർ വി.ടി. ബൽറാം മന്ത്രിസ്ഥാനത്ത് ഉണ്ടാകുമെന്നാണ് വിശ്വസിച്ചിരുന്നത്.രണ്ടു ദിവസങ്ങളിലായി ബൽറാം മന്ത്രിയാണെന്ന് മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. മന്ത്രിയായില്ലെങ്കിൽ അദ്ദേഹത്തെ സ്പീക്കറുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും പറഞ്ഞുകേട്ടു.കഴിവുകൾ പരിഗണിക്കപ്പെടാതെ, ജാതിസമവാക്യവും മറ്റു പരിഗണനകളും കാരണം സ്ഥാനം ലഭിക്കാത്തതിൽ നിരാശയുണ്ടെന്നാണ് അദ്ദേഹത്തിനോടടുത്ത വൃത്തങ്ങൾ പറയുന്നത്. തൃത്താലയിലെ വികസന തുടർച്ചയ്ക്ക്‌ വി.ടി. ബൽറാം മന്ത്രിയാകണമായിരുന്നുവെന്നാണ് പ്രവർത്തകരുടെ അഭിപ്രായം.

Related Posts

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു
Kerala

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൈലിംഗ് യന്ത്രം ചരിഞ്ഞ് അപകടം; ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

July 2, 2026
23
നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു
Kerala

നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു

July 2, 2026
127
കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്
Kerala

കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്

July 2, 2026
135
പ്രായപൂർ ത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയായ അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്
Kerala

പ്രായപൂർ ത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയായ അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്

July 2, 2026
477
ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസ്; ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്
Kerala

ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസ്; ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

July 2, 2026
33
അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും
Kerala

അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്, ശ്വേത മേനോന്റെ മൊഴിയെടുക്കും

July 2, 2026
29
Next Post
കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും; സ്ഥിരീകരിച്ച് മുരളീധരന്‍

കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും; സ്ഥിരീകരിച്ച് മുരളീധരന്‍

Recent News

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

July 2, 2026
43
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

July 2, 2026
586
എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

July 2, 2026
13
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

July 2, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025