• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

cntv team by cntv team
May 15, 2026
in Business
A A
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന നിലയിലായിരുന്ന വിലയിൽ ഇന്ന് 1640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1640 രൂപ കുറഞ്ഞതോടെ വില 117400 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 119040 രൂപയായിരുന്നു വില. ഗ്രാമിന് 205 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 14,675 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വർണ്ണവിലയിലും ആശ്വാസകരമായ കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 168 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 12007 രൂപയായി. എട്ട് ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 96,056 രൂപയാണ് വില. ഇന്നലെ ഇത് 97400 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണ്ണവില ഇത്രയധികം താഴാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ ഈ വിലക്കുറവ്.

സ്വർണ്ണവിലയിലെ ഇത്തരം വലിയ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സമീപകാല സാമ്പത്തിക നയങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയിൽ (Import Duty) വരുത്തിയ ക്രമീകരണങ്ങൾ ആഭ്യന്തര വിപണിയിൽ വില വർധിക്കാന്‍ ഇടയാക്കി.സ്വര്‍ണ ഇറക്കുമതിയിലും കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതിക്കാർക്ക് തീരുവയില്ലാതെ സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്ന ‘അഡ്വാൻസ് ഓതറൈസേഷൻ’ പദ്ധതിയിലാണ് കർശന നിയന്ത്രണം കൊണ്ടുവന്നത്.

ഇനി മുതൽ ഈ പദ്ധതിക്ക് കീഴിൽ ഓരോ ലൈസൻസിനും പരമാവധി 100 കിലോഗ്രാം സ്വർണ്ണം മാത്രമേ ഇറക്കുമതി ചെയ്യാനാകൂ എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) അറിയിച്ചു.കയറ്റുമതി ലക്ഷ്യമിട്ടുള്ള ആഭരണ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത സ്വർണ്ണം, പാക്കേജിങ് സാമഗ്രികൾ, ഇന്ധനം തുടങ്ങിയവ നികുതിയില്ലാതെ കൊണ്ടുവരാൻ അനുവദിക്കുന്ന പദ്ധതിയാണിത്. മുൻപ് ഈ പദ്ധതിയിൽ ഇറക്കുമതിക്ക് പ്രത്യേക അളവ് പരിധി നിശ്ചയിച്ചിരുന്നില്ല. എന്നാൽ രാജ്യത്തെ സ്വർണ്ണം, വെള്ളി ഇറക്കുമതിയിൽ ഉണ്ടായ അമിതമായ വർദ്ധനവാണ് ഇത്തരമൊരു തീരുമാനyത്തിലേക്ക് സർക്കാരിനെ നയിച്ചത്.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ്ണ-വെള്ളി ഇറക്കുമതിയിൽ 26.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം 102.5 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. രാജ്യത്തിന്റെ ആകെ ഇറക്കുമതിയിൽ ഈ ലോഹങ്ങളുടെ വിഹിതം 11.8 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർന്നത് സാമ്പത്തിക മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറക്കുമതി നിയന്ത്രിച്ച് വ്യാപാരക്കമ്മി കുറയ്ക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചത്.

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
192
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
100
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
175
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
198
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
116
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
133
Next Post
ഇന്ധന വില വര്‍ധന: കേന്ദ്ര നടപടി ജനങ്ങളോടുള്ള ദ്രോഹം; തീരുമാനം അടിയന്തരമായി പിന്‍വലിക്കണം: പിണറായി വിജയന്‍

ഇന്ധന വില വര്‍ധന: കേന്ദ്ര നടപടി ജനങ്ങളോടുള്ള ദ്രോഹം; തീരുമാനം അടിയന്തരമായി പിന്‍വലിക്കണം: പിണറായി വിജയന്‍

Recent News

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
113
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
28
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
22
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025