• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമിവാങ്ങി; നജീബിന്റെ സ്വത്തുക്കളിൽ പോലീസ് അന്വേഷണം

cntv team by cntv team
May 12, 2026
in Crime, Kerala
A A
അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമിവാങ്ങി; നജീബിന്റെ സ്വത്തുക്കളിൽ പോലീസ് അന്വേഷണം
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ വാങ്ങിക്കൂട്ടിയ മുഖ്യപ്രതി നജീബിനെതിരെ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. നിലവിലുള്ള അവയവദാന നിയമത്തിന്റെ മറവിലായിരുന്നു ഇയാൾ ഈ നിയമവിരുദ്ധമായ ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അവയവം ആവശ്യമുള്ളവരിൽ നിന്ന് വൻതുക കൈപ്പറ്റുകയും അതിൽ നിന്ന് വലിയൊരു തുക കമ്മീഷനായി എടുക്കുകയും ചെയ്തതിലൂടെയാണ് ഇയാൾ അനധികൃതമായി പണം സമ്പാദിച്ചത്. ഈ പണം ഉപയോഗിച്ച് ഇയാൾ ഭൂമി ഉൾപ്പെടെയുള്ള സ്വത്തുവകകൾ വാങ്ങിക്കൂട്ടിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.നജീബിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ആരംഭിച്ചു. കോടികളുടെ ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ അനുമാനം. നിലവിൽ രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവരുടെ പേരിൽ ബിനാമി അക്കൗണ്ടുകൾ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നു. ഇതിന്റെ ഭാഗമായി ട്രാൻസാക്ഷൻ വിവരങ്ങൾ തേടിക്കൊണ്ട് ബാങ്കുകൾക്ക് പോലീസ് കത്ത് നൽകി.

അവയവക്കച്ചവടത്തിലൂടെ ലഭിക്കുന്ന പണം എവിടെയൊക്കെ നിക്ഷേപിച്ചു എന്നതിനെക്കുറിച്ചും മറ്റ് ബിനാമി ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.അവയവം ആവശ്യമായവരിൽ നിന്ന് അഡ്വാൻസ് തുക വാങ്ങുകയും ചിലർക്ക് ഈ പണം തിരിച്ചു നൽകാതെയും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടാതെ, അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമയ്ക്കാനും ഇയാൾ നേതൃത്വം നൽകി. മുഖ്യപ്രതിയായ നജീബിനെ ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇയാളെ വ്യാജരേഖകൾ തയ്യാറാക്കാൻ സഹായിച്ച സനോജ് ഉൾപ്പെടെയുള്ള മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Related Posts

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
Kerala

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
700
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
216
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
Kerala

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
79
കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
Kerala

കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

June 27, 2026
44
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
85
ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം
Kerala

ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം

June 27, 2026
425
Next Post
മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

Recent News

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

June 28, 2026
1.1k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
41
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
52
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

June 28, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025