• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഉള്ള പ്രായം അഞ്ചുവയസ്സായി തുടരും

cntv team by cntv team
April 21, 2026
in Kerala
A A
സംസ്ഥാനത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഉള്ള പ്രായം അഞ്ചുവയസ്സായി തുടരും
0
SHARES
149
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സെന്ന നിബന്ധന കർശനമാക്കുന്നതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നതും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായം പഴയപടി നിലനിർത്തുന്നത്.2023-ൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മുൻവർഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു -10614 പേർ. 2024-ൽ 781 കുട്ടികൾ കൂടുതലായി സ്കൂളിലെത്തി. എന്നാൽ, 2025-ൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വർഷംതന്നെ പ്രഖ്യാപനമുണ്ടായിരുന്നതാണ്. ഇതോടെ ആറുവയസ്സു തികയാത്ത കുട്ടികളെ വീണ്ടും യു.കെ.ജി. ക്ലാസുകളിലും അങ്കണവാടികളിലും ഇരുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു രക്ഷിതാക്കൾ. എന്നാൽ, പുതിയ തീരുമാനം വന്നതോടെ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർക്കാനാകും. സ്കൂളുകളിൽ കുട്ടികൾ കുറയുന്നത് ഒഴിവാക്കപ്പെടുന്നതോടെ ജോലിസ്ഥിരത സംബന്ധിച്ച അധ്യാപകരുടെ ആശങ്കയും ഒഴിവാകും.2020-ൽ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസനയത്തിലും പ്രവേശനപ്രായം ആറുവയസ്സാണെന്നു നിഷ്കർഷിക്കുന്നുണ്ട്. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സാക്കണമെന്ന മാനദണ്ഡം നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തേ കത്തയച്ചിരുന്നു. എന്നാൽ, ദേശീയനയം മാറ്റിവെച്ച്, കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം വിദ്യാഭ്യാസ വകുപ്പ് പ്രവേശനത്തിനുള്ള പ്രായപരിധി ഈ അധ്യയനവർഷംകൂടി അഞ്ചുവയസ്സാക്കി നിജപ്പെടുത്തുകയായിരുന്നു.മേയ് രണ്ടുമുതൽ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലേതടക്കം പ്രവേശനം തുടങ്ങും. നിശ്ചിത രേഖകൾ ഹാജരാക്കാത്തവർക്ക് താത്കാലിക പ്രവേശനം നൽകും. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് പുസ്തകവും യൂണിഫോമും സൗജന്യമായി നൽകും. വിദ്യാർഥികൾക്ക് ഒരുതരത്തിലുള്ള പ്രവേശനപ്പരീക്ഷയും നടത്തരുതെന്നും ഒരുവിധത്തിലുള്ള ഫീസും ഈടാക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Related Posts

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
162
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ
Kerala

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
95
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ
Kerala

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
70
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
8
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി
Kerala

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

September 30, 2026
10
കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
Kerala

കൊല്ലം സുധിയുടെ വാഹനാപകട മരണം; കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

September 30, 2026
422
Next Post
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
162
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
95
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
70
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025