• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു

cntv team by cntv team
April 18, 2026
in Kerala, Latest News, UPDATES
A A
കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു
0
SHARES
234
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കർണ്ണാടക ഹാസനിൽ കൃഷിയിടത്തിൽ അടിമ വേല. രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് മോചിപ്പിച്ചു. കാസർഗോഡ് പുത്തിഗെ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. തൊഴിലാളികളെയെല്ലാം ഒറ്റ ഷെഡിൽ പാർപ്പിച്ച് കൃത്യമായ ഭക്ഷണവും കുടിവെള്ളവും നൽകാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൂലി നൽകിയില്ല എന്നും ഉദയകുമാർ പറഞ്ഞു.കാപ്പിത്തോട്ടത്തിൽ ജോലി. 700 രൂപ ദിവസക്കൂലി. സൗജന്യമായി താമസവും ഭക്ഷണവും. തൊഴിൽ അന്വേഷിച്ച് മംഗളൂരുവിലെത്തിയ ഉദയകുമാറിനെ ഇത്തരം വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ചാണ് മറ്റു നാലുപേർക്കൊപ്പം കർണാടകയിലെ ഹാസൻ ജില്ലയിൽ ചട്ടന ഹള്ളിയിൽ എത്തിച്ചത്. പക്ഷേ അവിടെ ഇഞ്ചിത്തോട്ടത്തിൽ ആയിരുന്നു പണി. ഒഡീഷ, ജാർഖണ്ഡ്, ബീഹാർ തുടങ്ങിയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉണ്ടായിരുന്നു. അതുവരെ പറഞ്ഞതൊക്കെയും വെറുതെയായിരുന്നുവെന്ന് പിന്നീട് ആണ് മനസ്സിലായത്. ഒറ്റ ഷെഡിൽ 18 തൊഴിലാളികളുടെ താമസം. ഭക്ഷണമോ വെള്ളമോ സമയത്തു ലഭിക്കില്ല. ആരെയും ബന്ധപ്പെടാൻ പോലും ആകാത്ത സാഹചര്യമായിരുന്നു എന്ന് ഉദയകുമാർ പറഞ്ഞു.

ചട്ടനഹള്ളിയിലെ തൊഴിലിടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ മാതാവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് ഈ തൊഴിൽ പീഡന വിവരം പുറംലോകം അറിയുന്നത്. പൊലീസും റവന്യൂ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി തൊഴിലാളികളെ നിയമവിരുദ്ധമായി തടവിലാക്കിയിട്ടുണ്ടെന്നും വേതനമില്ലാതെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. പിന്നീടാണ് 18 തൊഴിലാളികളെയും ഒരു മാസം മുൻപ് മോചിപ്പിച്ചത്. തുടർന്ന് അവിടെ ഒരു ഷെൽട്ടർ ഹോമിൽ പാർപ്പിച്ച ശേഷമാണ് തൊഴിലാളികളെ അവരവരുടെ നാടുകളിൽ എത്തിച്ചത്. ഹാസനിലെ പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർമാരാണ് ഉദയകുമാറിനെയും കൂട്ടി കാസർഗോട്ടെത്തിയത്. കളക്ടറേറ്റിൽ എത്തി നടപടിക്രമങ്ങൾക്ക് ശേഷം ഉദയകുമാറിനെ ബന്ധുക്കൾക്ക് കൈമാറി. കൊല്ലം സ്വദേശിയായ അനിൽകുമാറും രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ഉദയകുമാർ പറഞ്ഞു.

Related Posts

പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ
UPDATES

പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ

July 24, 2026
1
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
21
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
35
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍
Crime

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
107
‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’
Kerala

‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’

July 24, 2026
26
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 24, 2026
21
Next Post
പൊന്നാനി പരേതനായ ചെറിയ പുരക്കൽ മുസയുടെ ഭാര്യ നഫീസ നിര്യാതയായി

പൊന്നാനി പരേതനായ ചെറിയ പുരക്കൽ മുസയുടെ ഭാര്യ നഫീസ നിര്യാതയായി

Recent News

പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ

പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ

July 24, 2026
1
കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

കല്ലൂർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ ജമീല നിര്യാതയായി

July 24, 2026
739
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
21
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025