• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു

ckmnews by ckmnews
April 15, 2026
in UPDATES
A A
കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം.

വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം. രാവും പകലും തുല്യമായി വരുമ്പോൾ വിഷു ആഘോഷം. കണി കണ്ടും കൈനീട്ടം കൊടുത്തും വാങ്ങിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും ഒന്നിച്ചിരുന്ന സദ്യയുണ്ടും വിളവെടുപ്പുൽസവം ആഘോമാക്കുന്നു. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും, അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക.

കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് വിശ്വാസം. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നു. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളാണ് നൽകിയിരുന്നത്.

ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത് വിഷു സദ്യക്ക് മുൻപായി നിലം ഉഴുതുമറിച്ച് ചാലിടീൽ നടത്തുന്നു. സദ്യ കഴിഞ്ഞ് കൈക്കോട്ട് കഴുകി കുറി വരച്ച് വീടിൻറെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് കൊത്തിക്കിളച്ച് കുഴിയെടുത്ത് നവധാന്യങ്ങൾ വിതക്കുന്നു. വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. വിഷുവിനോടനുബന്ധിച്ച് മാറ്റച്ചന്തകളുമുണ്ട്. നാണയമില്ലാതെ കച്ചവടം നടത്തിയിരുന്ന പഴയകാലത്തിൻറെ ഓർമപുതുക്കലാണ് മാറ്റച്ചന്തകൾ.

വിഷുവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളും പലതുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുമെന്നും രാവണന് മേൽ രാമൻ നേടിയ വിജയമാണ് വിഷുവെന്നും രാവണൻറെ കൊട്ടാരത്തിൽ വെയിൽ തട്ടിയത് ഇഷ്ടപ്പെടാതെ സൂര്യൻ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. ഏത് വേനലിലും നിറയെ പൂക്കുന്ന കണിക്കൊന്ന ഒരു പ്രതീക്ഷയാണ് . കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ സമാധാനത്തിൻറെ പുലരിയിക്കായുള്ള പ്രതീക്ഷ.

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
3
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
42
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
19
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
7
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
39
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
103
Next Post
ചങ്ങരംകുളം പന്താവൂർ പൂക്കേലവളപ്പിൽ പരേതനായ അബൂബക്കർ ഭാര്യ ഉമ്മാത്തുമ്മ നിര്യാതയായി.

ചങ്ങരംകുളം പന്താവൂർ പൂക്കേലവളപ്പിൽ പരേതനായ അബൂബക്കർ ഭാര്യ ഉമ്മാത്തുമ്മ നിര്യാതയായി.

Recent News

ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,മലപ്പുറം ഉൾപ്പെടെ ഏഴിടത്ത് യെല്ലോ അലേർട്ട്

ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,മലപ്പുറം ഉൾപ്പെടെ ഏഴിടത്ത് യെല്ലോ അലേർട്ട്

June 30, 2026
8
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്

June 30, 2026
201
വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

വാഹന മോഡിഫിക്കേഷന് കേന്ദ്രനിയമം ബാധകം; അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

June 30, 2026
31
പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

June 30, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025