• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

cntv team by cntv team
April 14, 2026
in Entertainment
A A
ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ ‘വരവ്’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജിന്റെ തീപാറും നോട്ടമുള്ള പോസ്റ്ററാണ് എത്തിയത്. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് വരവ്.ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുൽ റെജി തോമസ്.ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥും ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ ഏഴുപേർ ചിത്രത്തിനായി ഒന്നിക്കുന്നു.വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യയും വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രെയ്‌ ബ്ലിറ്റ്സ് നെറ്റ്സോവ്‌, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ഷാജി കൈലാസിൻ്റെ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് വരവിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം -എസ്. ശരവണൻ. സംഗീതം -സാം സി എസ്. എഡിറ്റർ -ഷമീർ മുഹമ്മദ്. കലാസംവിധാനം -സാബു റാം. മേക്കപ്പ് -സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ -സമീറ സനീഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. ഹെഡ് ഓഫ് പ്രൊഡക്ഷൻ റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേഴ്സ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് മംഗലത്ത്. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്‌. സ്റ്റിൽസ് -ഹരി തിരുമല. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത്.മൂന്നാർ, മറയൂർ, തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 98 ദിവസങ്ങൾ കൊണ്ടാണ് ‘വരവ്’ ന്റെ ചിത്രീകരണം പൂർത്തിയായത്. തിയേറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ ‘വരവ്’ മെയ്‌ മാസം റിലീസ് ചെയ്യും. ചിത്രം ഓൾഗാ പ്രൊഡക്ഷൻസ് റിലീസസ് തിയേറ്ററുകളിൽ എത്തിക്കും.

Related Posts

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
144
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
53
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
70
കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം
Entertainment

കാത്തിരിപ്പിന് അവസാനം; ജനനായകൻ ഈ മാസം 23 ന്, വരുന്നത് വിജയ്‌യുടെ അവസാന ചിത്രം

July 15, 2026
65
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
32
ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും
Entertainment

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ചിത്രം ഉടൻ റിലീസിനെത്തും

July 9, 2026
63
Next Post
ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
113
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
22
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
35
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025