കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഡോക്ടറുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കാർ തീയിട്ടു നശിപ്പിച്ച ശേഷം വയോധികൻ സ്വയം തീകൊളുത്തി മരിച്ചു. ചെങ്ങളം സ്വദേശി ചെല്ലപ്പൻ ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു മരണം.










