• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

cntv team by cntv team
April 10, 2026
in Kerala
A A
സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ. കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ രാജേഷാണ് പ്രതി. മൂന്ന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്.മൂന്ന് ജീവപര്യന്തം ശിക്ഷാവിധി അപൂർവമാണ്. മൂന്ന് വകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ ഏഴ് വർഷം തടവുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ളിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ വാദിച്ചത്.2024 നവംബർ 21ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഭര്‍ത്താവ് രാജേഷുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യശ്രീ. ഓട്ടോഡ്രൈവറായിരുന്നു രാജേഷ്. സ്വന്തം വീട്ടിലായിരുന്നു ദിവ്യശ്രീ താമസിച്ചിരുന്നത്. സംഭവദിവസം കയ്യില്‍ ആയുധവുമായെത്തിയ രാജേഷ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ദിവ്യശ്രീയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ പിതാവ് വാസുവിനും വെട്ടേറ്റു. കൈയ്ക്കും വയറിനുമാണ് അദ്ദേഹത്തിന് വെട്ടേറ്റത്.ആക്രമത്തിന് ഇരയായ ദിവ്യശ്രീ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ പ്രതി ആക്രമണത്തിനുശേഷം രക്ഷപ്പെട്ടു. തുടർന്ന് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയും വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവിടെവച്ചാണ് രാജേഷിനെ പിടികൂടിയത്.രാജേഷിനും ദിവ്യശ്രീക്കും ഒരു കു‌ഞ്ഞുണ്ട്. ദിവ്യയുടേയും രാജേഷിന്റേയും വിവാഹമോചന കേസ് കണ്ണൂർ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. സംഭവദിവസം രാത്രി ശബരിമലയിൽ ഡ്യൂട്ടിക്ക് പോകേണ്ടിതായിരുന്നു ദിവ്യശ്രീ. അന്നു രാവിലെ ദിവ്യശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താത്‌പര്യമില്ലെന്ന് അറിയിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
115
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന
Kerala

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
421
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ
Kerala

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
49
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി
Kerala

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
29
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Kerala

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

May 25, 2026
175
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
118
Next Post
ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

Recent News

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ്; പാളയത്ത് എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം

May 26, 2026
19
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി യോഗവും ജാഗ്രത സമിതി യോഗവും നടന്നു

May 26, 2026
7
മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-84 പുനർജനി ബാച്ച് കുടുംബ സംഗമവും എസ്.എസ്.എൽ.സി വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

May 26, 2026
31
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

May 26, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025