ചങ്ങരംകുളം:കഠിന ചൂടിൽ നടന്ന തെരഞ്ഞെടുപ്പിൽ ബൂത്തുകളുടെ പരിസരത്ത് എസ് വൈ എസ് ഒരുക്കിയ വാട്ടർ ബൂത്ത് ശ്രദ്ധേയമായി.സമസ്ത സെന്റീനറിയുടെ ഭാഗമായി
നരണിപ്പുഴ യൂണിറ്റ് എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ യു എ എം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിലെ 156 , 157 ബൂത്തുകളുടെ പരിസരത്താണ് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി ,വോട്ടർമാർക്ക് ആശ്വാസമേകി തണ്ണീർ പന്തൽ ഒരുക്കിയത്.
യൂണിറ്റ് നേതാക്കളായ മുഹമ്മദ് അരിമ്പൂരയിൽ, അഹമ്മദ് ശരീഫ് റഹ്മാനി ,സുബൈർ സഅദി നേതൃത്വം നൽകി







