• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വകാര്യ ബസുകാർക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയംകിട്ടും

cntv team by cntv team
April 8, 2026
in Kerala
A A
സ്വകാര്യ ബസുകാർക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയംകിട്ടും
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ; ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലുള്ള (സ്റ്റേജ് ക്യാരേജുകൾ) അംഗീകാരമില്ലാത്ത ക്യാമറ മാറ്റി സ്ഥാപിക്കാത്തവർക്കെതിരേ ഉടൻ നടപടി വരില്ല. നേരത്തേ അനുവദിച്ച സമയം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഉത്തരവിറക്കാനാവാതെ വന്നതാണ് വാഹന ഉടമകൾക്ക് സഹായകമായത്. ഇനി പുതിയ സർക്കാർ വന്നശേഷമേ ഉത്തരവിറങ്ങൂ. അതുവരെ തൽസ്ഥിതി തുടരാനാണ് അതോറിറ്റിയുടെ തീരുമാനം.സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും അകത്തുമായി മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഏത് തരത്തിലുള്ള ക്യാമറയാണ് വേണ്ടതെന്ന നിർദേശം വരുംമുമ്പേ പലരും ക്യാമറകൾ സ്ഥാപിച്ചു.ചിലർ നിർദേശങ്ങൾ പരിഗണിക്കാതെയും ക്യാമറകൾ സ്ഥാപിച്ചു. തുടർന്ന്, ഇതുമാറ്റാൻ വകുപ്പ് കർശന നിർദേശം നൽകി. എ.ആർ.എ.ഐ., ഐ.സി.എ.ടി., സി.ഐ.ആർ.ടി. എന്നീ ഏജൻസികളുടെ ക്യാമറകൾ സ്ഥാപിക്കാനാണ് അനുമതിയുള്ളത്.ഫിറ്റ്നസ് ലഭിക്കുന്നതിനുൾപ്പെടെ ഈ ക്യാമറകൾ പരിഗണിക്കുമെന്നതിനാൽ മാർച്ച് 31-നകം ഇവ സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു. നിലവിൽ സ്ഥാപിച്ചവ മാറ്റി പുതിയവ സ്ഥാപിക്കുന്നത് ഉടമകൾക്ക് സാമ്പത്തിക ബാധ്യതയാകുമെന്ന് കാണിച്ച് ഒരു ഉടമ കോടതിയെ സമീപിക്കയും ചെയ്തിരുന്നു.കോടതി നിർദേശം വന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തുടർ തീരുമാനങ്ങളെടുത്ത് ഉത്തരവിറക്കാനായില്ല. ഇനി ഉത്തരവ് വരുംവരെ തൽസ്ഥിതി തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
424
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
148
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
170
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
78
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
128
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
263
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
350
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025