• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

cntv team by cntv team
April 8, 2026
in National
A A
മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ അംഗമായിരുന്ന മൊഹ്‌സിന, കോൺഗ്രസ് പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളും വഹിച്ചിരുന്നു. 1930 ജനുവരി ഒന്നിന് ഉത്തർ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു ജനനം. 1977-ൽ യുപിയിലെ മീററ്റിൽനിന്ന് ലോക്‌സഭാംഗമായി. തുടർന്ന് ഏഴ്, എട്ട് ലോക്‌സഭകളിലും അംഗമായിരുന്നു. 2004-16 കാലത്ത് ഛത്തീസ്ഗഢിൽനിന്നുള്ള രാജ്യസഭാ എംപിയായിരുന്നു. ഉത്തർ പ്രദേശ് സർക്കാരിലും അംഗമായിരുന്ന ഇവർ, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, ചെറുകിട വ്യവസായവകുപ്പ് തുടങ്ങിയവയും വിവിധകാലങ്ങളിൽ കൈകാര്യം ചെയ്തിട്ടുണ്ട്.1982-ലാണ് മൊഹ്‌സിന ആദ്യമായി കേന്ദ്രമന്ത്രിപദത്തിലെത്തുന്നത്. തൊഴിൽവകുപ്പായിരുന്നു(1982-83)ലഭിച്ചത്. തുടർന്ന് ആരോഗ്യം-കുടുംബക്ഷേമം(1983-84), ഗ്രാമവികസനം(1984), ഗതാഗതം(1986), നഗരവികസനം(1986-89) തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ പാർലമെന്ററി സമിതികളിലും അംഗമായിരുന്നു.പാർട്ടിയിലും നിരവധി ചുമതലകൾ മൊഹ്‌സിന വഹിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ഇവർ, എഐസിസി ജനറൽ സെക്രട്ടറിയായും കോൺഗ്രസ് പ്രവർത്തകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കേരളത്തിന്റെ ചുമതലയടക്കം വഹിച്ചിരുന്നു.ഖലീൽ ആർ. കിദ്വായി ആണ് മൊഹ്‌സിനയുടെ ഭർത്താവ്. മൂന്ന് പെൺമക്കളുണ്ട്. നോയ്ഡയിലെ സെക്ടർ-40 ലെ വസതിയിൽനിന്ന് വൈകിട്ട് മൂന്നുമണിയോടെ അന്ത്യയാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചുമണിയോടെയാണ് സംസ്കാരം.

Related Posts

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
National

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
114
റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
75
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു
National

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു

August 19, 2026
48
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
121
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
National

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
32
സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ
Kerala

സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ

August 18, 2026
24
Next Post
ബാങ്ക് അക്കൗണ്ട് ക്ലീനാക്കുന്ന വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ പോയത് 85,000 രൂപ

ബാങ്ക് അക്കൗണ്ട് ക്ലീനാക്കുന്ന വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ പോയത് 85,000 രൂപ

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
136
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
84
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
427
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025