• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബാങ്ക് അക്കൗണ്ട് ക്ലീനാക്കുന്ന വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ പോയത് 85,000 രൂപ

cntv team by cntv team
April 8, 2026
in Kerala
A A
ബാങ്ക് അക്കൗണ്ട് ക്ലീനാക്കുന്ന വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ പോയത് 85,000 രൂപ
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുന്നയൂർക്കുളം: ആർ.സി. കാർഡിലെ പേരുമാറ്റാൻവേണ്ടി ആർ.ടി.ഒ. ഓഫീസിൽ അപേക്ഷ നൽകിയതിനു പിന്നാലെ ഫോണിലേക്കുവന്ന വ്യാജ ആർ.ടി.ഒ. സന്ദേശത്തിൽ ക്ലിക്ക് ചെയ്ത പുന്നയൂർക്കുളം സ്വദേശിക്ക് നഷ്ടമായത് 85,000 രൂപ.ആർ.ടി.ഒ. ഓഫീസിൽ അപേക്ഷ നൽകിയശേഷം ബാക്കി വിവരങ്ങൾ ഫോണിലേക്ക് വരുമെന്നാണ് നിർദേശം നൽകിയത്. അതിനുശേഷമാണ് ആർ.ടി.ഒ. എന്ന് പേരുള്ള വാട്‌സ്ആപ്പ് നമ്പറിൽനിന്ന് വ്യാജസന്ദേശം വരുന്നത്. ഈ സന്ദേശത്തിലെ ഫയൽ തുറന്നുനോക്കിയപ്പോഴാണ് ഫോണിൽ അദൃശ്യമായ ആപ്പ് ഇൻസ്റ്റാളാവുകയും അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുകയും ചെയ്തത്.അതോടൊപ്പം ഇതേ ആപ്പിന്റെ ഇൻസ്റ്റലേഷൻ ഫയൽ ഫോണിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്കും അക്കൗണ്ടുകളിലേക്കും സന്ദേശമായി പോകുകയും ചെയ്തു. സൈബർ പോലീസിനും മോട്ടോർവാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ആർ.ടി.ഒ.യുടെ പേരിൽ വ്യാജസന്ദേശങ്ങളയച്ച് പണം തട്ടുന്ന രീതി ഇപ്പോൾ വ്യാപകമാണ്.അടിമുടി ചോർത്തും ആപ്പ്പ്ലേസ്റ്റോറിൽ ഇല്ലാത്ത ഇത്തരം ആപ്പുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫോണിലെ വിവരങ്ങൾ മോഷ്ടിക്കുക, ഉപകരണത്തിന് കേടുപാടുകൾ വരുത്തുക, അനധികൃതമായി നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയവയാണ് ഇത്തരം ആപ്പുകൾ ചെയ്യുന്നത്. ഇത്തരം ആപ്പുകളാണ് വ്യാജ ആർ.ടി.ഒ. സന്ദേശത്തിലൂടെ അയക്കുന്നത്.ആപ്പ് വഴി പണം നഷ്ടപ്പെട്ടാൽഉടനടി സൈബർസെല്ലിന്റെ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക. വിശദവിവരം കൈമാറുക. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോണിൽ ഇന്റർ നെറ്റ് ബാങ്കിങ് വഴിയാണ് പണം തട്ടുന്നത്. അതിനാൽ പണം നഷ്ടപ്പെട്ട ഉടനെ ബാങ്കുമായി ബന്ധപ്പെട്ടാൽ തിരിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. വൈകിയാൽ പല അക്കൗണ്ടുകളിലേക്ക് പണം മാറും. തട്ടിപ്പുനടന്നെന്നാൽ ഫോൺ ഫോർമാറ്റുചെയ്ത് വ്യാജ ആപ്പ് എത്രയും വേഗം നീക്കംചെയ്യുക.ഔദ്യോഗികസന്ദേശം വാട്‌സ് ആപ്പിൽ വരില്ലമോട്ടോർവാഹനവകുപ്പിന്റെ ഔദ്യോഗികസന്ദേശങ്ങളും അപേക്ഷകൾ സംബന്ധിച്ചുള്ള അറിയിപ്പുകളും വാട്ട്‌സാപ്പ് മുഖാന്തരം വരില്ല. ഗതാഗതമന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനമായ പരിവാഹൻ പോർട്ടലിലൂടെ ടെക്സ്റ്റ് മെസേജ് ആയി മാത്രമാണ് വരുക. നമ്പറുകളിൽനിന്ന് വരുന്ന ലിങ്കുകളും ആപ്പ് ഫയലുകളും തുറക്കാതിരിക്കുക.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
421
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
148
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
170
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവ്

സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവ്

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
137
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
84
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
428
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025