• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

cntv team by cntv team
April 7, 2026
in Kerala
A A
മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സുൽത്താൻബത്തേരി: മൂന്ന് സ്വകാര്യകമ്പനികളിൽനിന്നായി ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. അക്കൗണ്ടന്റായിരുന്ന ബത്തേരി കുപ്പാടി ചെമ്പകപള്ളി വീട്ടിൽ സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ ബേസിൽ വർഗീസ് (26), ബത്തേരി പുന്നശ്ശേരിയിൽ പി.ആർ. അശ്വിൻരാജ് (25) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റുചെയ്തത്.2023 ജനുവരിമുതൽ 2025 മാർച്ചുവരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. മൂന്ന് കമ്പനികളുടെയും അക്കൗണ്ടുകൾ കൈകാര്യംചെയ്തിരുന്നത് പ്രവീണായിരുന്നു. യഥാർഥ തുകയെക്കാൾ കൂടിയ തുക ജി.എസ്.ടി.യിൽ അടച്ചതായി വരുത്തി ഉടമയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കൂടിയ തുകയാണ് അടയ്ക്കാനുള്ളതെന്നു കാണിച്ച് ചെക്ക് വാങ്ങി ജി.എസ്.ടി.യിലേക്ക് അടയ്ക്കാനുള്ള തുക അടയ്ക്കുകയും കൂടിയ തുക സുഹൃത്തുക്കളായ ബേസിൽ വർഗീസ്, അശ്വിൻരാജ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.ഇത്തരത്തിൽ 70 ലക്ഷംരൂപയോളം തട്ടിയെടുത്തു. കൂടാതെ, തൊഴിലാളികളുടെ പി.എഫ്., ഇ.എസ്.ഐ. എന്നിവ തിരിമറി നടത്തുകയും ചെയ്തു. ഒരു തൊഴിലാളിയുടെ ചികിത്സയ്ക്ക് ആവശ്യമായിവന്ന പണം ഇ.എസ്.ഐ. അക്കൗണ്ടിനു പകരം സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽനിന്ന് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇത്തരത്തിൽ 1.16 കോടിരൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു.കള്ളത്തരം പിടിക്കപ്പെട്ടതോടെ 35 ലക്ഷംരൂപ ഇയാൾ തിരിച്ചടയ്ക്കുകയായിരുന്നു. തുടർന്നാണ് ഉടമ പരാതി നൽകിയതെന്നും പോലീസ് അറിയിച്ചു.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
165
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
391
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
95
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
76
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
119
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
60
Next Post
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
766
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
42
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
42
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025