• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പാലക്കാട്ട് കണ്ടത് ബി ജെ പിയുടെ അസഹിഷ്ണുത, ഇത് സാമ്പിൾ’: പിഷാരടിയെ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി

ckmnews by ckmnews
April 2, 2026
in Kerala
A A
‘പാലക്കാട്ട് കണ്ടത് ബി ജെ പിയുടെ അസഹിഷ്ണുത, ഇത് സാമ്പിൾ’: പിഷാരടിയെ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മ​റ്റു പലയിടത്തും കാണിച്ചതിന്റെ ഒരു സാമ്പിളാണ് പാലക്കാട്ട് ഇന്നലെ കണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു.സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ബേപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കു​റ്റപ്പെടുത്തി.ഇന്നലെ രാത്രിയിലായിരുന്നു പിഷാരടിയെ തടഞ്ഞത്. സ്ഥാനാർത്ഥി പര്യടനത്തിനായി വടക്കന്തറയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഒരുസംഘം ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെയും ഒപ്പമുള്ളവരെയും തടയുകയായിരുന്നു.വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു തടഞ്ഞതെന്നാണ് പിഷാരടി പറയുന്നത്.നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് ദേഷ്യത്തോടെ കടന്നുവന്ന് ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് ഒച്ചയുയർത്തി ബഹളമുണ്ടാക്കുകയായിരുന്നു. സ്ത്രീ ആയതിനാൽ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബി ജെ പി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു’- പിഷാരടി പറഞ്ഞു. ബിജെപിയുടെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു പിഷാരടിയുടെ കുറ്റപ്പെടുത്തൽ.പിഷാരടിയെ തടഞ്ഞ നടപടിയെ വിമർശിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തി. രമേഷ് പിഷാരടി തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തടഞ്ഞതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
109
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
163
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
213
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
41
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
17
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
64
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025