• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വെള്ളാപ്പള്ളി നടേശന് ആശ്വാസം, SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

ckmnews by ckmnews
March 23, 2026
in Kerala
A A
വെള്ളാപ്പള്ളി നടേശന് ആശ്വാസം, SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെള്ളാപ്പള്ളി നടേശന് ആശ്വാസം. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമർപ്പിച്ച ഹർജിയിൽ ഇന്നാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമിക്കണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് അധികാര പരിധി വിട്ടെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലില്‍ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടി.യോഗത്തിന്റെ കണക്ക് ഹാജരാക്കുന്നതിലെ ബൈലോ ലംഘനം കണ്ടെത്തിയാണ് വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും അയോഗ്യരാണെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധിച്ചത്. വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എന്‍.സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി 170 ബോര്‍ഡ് അംഗങ്ങളാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക വരവ് ചെലവ് കണക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Related Posts

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
Kerala

‘കെട്ടിച്ചമച്ച പരാതി, നിയമ നടപടി സ്വീകരിക്കും’; AMMA മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

May 30, 2026
50
‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ
Kerala

‘മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണം, ഇത് അനാരോഗ്യ വകുപ്പ് ആക്കരുത്’: കെ മുരളീധരൻ

May 30, 2026
54
പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം
Kerala

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

May 30, 2026
314
ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ
Kerala

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സിപിഐഎം നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി; പ്രതി ഒളിവിൽ

May 30, 2026
60
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
147
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

May 30, 2026
15
Next Post
‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

Recent News

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
92
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
14
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

May 31, 2026
13
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
535
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025