• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം

ckmnews by ckmnews
March 21, 2026
in Kerala
A A
സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി വന്ദനയുടെ മാതാപിതാക്കൾ. പ്രതിക്ക് വധശിക്ഷ വേണമെന്നാണ് വന്ദനയുടെ അമ്മ ടി വസന്ത കുമാരി നിറകണ്ണുകളോടെ പ്രതികരിച്ചത്. മകൾ അനുഭവിച്ച വേദനയും നിസഹായതയും പ്രതിയും അറിയണമെന്നും അവർ പറഞ്ഞു. നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസ് പറഞ്ഞു.പ്രതി 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം അനുഭവിക്കണം എന്നാണ് കോടതി വിധിച്ചതെന്ന് പ്രോസിക്യൂഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.പാവപ്പെട്ടവർക്ക് ആതുരസേവനം ചെയ്യണമെന്ന് ആഗ്രഹിച്ച 23കാരിയെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ആശുപത്രിക്കുള്ളിൽ വച്ച് നടന്ന സംഭവമാണ്. പൊലീസുകാർ കൊണ്ടുവന്ന പ്രതിയ്ക്ക് ചികിത്സ നൽകികൊണ്ടിരിക്കെയാണ് വന്ദനയെ യാതൊരു പ്രകോപനവമില്ലാതെ സന്ദീപ് 27 പ്രാവശ്യം കുത്തിയത്. ശ്വാസകോശത്തിലടക്കം ആഴത്തിൽ കുത്തേറ്റു.ആക്രമണം തടയാനെത്തിയവരെ പിന്തുടർന്ന് ആക്രമിച്ചു. ഒരു ഹോം ഗാർഡ് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. അതിനാൽ അപൂർവങ്ങളിൽ അപൂവമായ കേസാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ല, അദ്ധ്യാപകനായ പ്രതി കുട്ടികള്‍ക്കുവേണ്ടി ജീവിക്കേണ്ടയാളാണ്. തൊഴിലടത്തെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതൃകാപരമായ വിധിയുണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായെത്തി കരുതിക്കൂട്ടി ആക്രമിച്ചതല്ല, പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്. ജയിലിനുള്ളിൽ വച്ച് പ്രതി സൈകാട്രി പുസ്‌തകങ്ങൾ വായിച്ചത് മെഡിക്കൽ ബോർഡിന് മുന്നിൽ മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനല്ല. തനിക്ക് സംഭവിച്ചത് എന്താണെന്ന് മനസിലാക്കാനാണ് അദ്ധ്യാപകൻ കൂടിയായ സന്ദീപ് പുസ്‌തകങ്ങൾ വായിച്ചതെന്നും പ്രതിഭാഗം വാദിച്ചു.ആശുപത്രിയിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും പ്രായച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞു. സന്ദീപിന്റെ അമ്മയും വാദം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
67
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
7
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
136
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
123
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
14
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
63
Next Post
രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക നൽകി ഹരിത കർമസേന

രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക നൽകി ഹരിത കർമസേന

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
6
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
18
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
7
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025