• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി 17 വർഷങ്ങൾ ‘നേതൃ സംഗമം ഞായറാഴ്ച നടക്കും

ckmnews by ckmnews
February 7, 2026
in UPDATES
A A
പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി 17 വർഷങ്ങൾ ‘നേതൃ സംഗമം ഞായറാഴ്ച നടക്കും
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: പലിശ ക്കെണിയിൽ നിന്ന് ഒരു പ്രദേശത്തിന് തണലേകി ക്കൊണ്ടിരിക്കുന്ന തണൽ വെൽഫെയർ സൊസൈറ്റി 17 വർഷങ്ങൾ പിന്നിടുന്നു.കേരളത്തിലെ പ്രഥമപലിശരഹിത അയൽകൂട്ടായ്മയായ തണലിൻ്റെ 17-ാം വാർഷികം ഏപ്രിൽ അവസാന വാരം നടക്കുമെന്നും വാർഷികത്തിന് മുന്നോടിയായി നടക്കുന്ന നേതൃസംഗമം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് തണൽ ആഡിറ്റോറിയത്തിൽ നടക്കുമെന്നും ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. നേതൃസംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖാ റസാഖ് ഉദ്ഘാടനം ചെയ്യും.തണൽ പ്രസിഡൻ്റ് ടി.പി. നാസർ അധ്യക്ഷത വഹിക്കും.പെരുമ്പിലാവ് അൻസാർ ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. മെഹ്മൂദ് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തും. പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോർഡിനേറ്റർ പി.ഇബ്രാഹിം കുട്ടി, നാസിം എ. മുഹമ്മദ് മുബാറക് , എ . മൻസൂർറഹ്മാൻ, ഏ.ടി അലി, എന്നിവർ സംബന്ധിക്കും.തണൽ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും. രണ്ട് കിലോമീറ്റർ ചുറ്റളവിൽ 150 ൽ പരം അയൽകൂട്ടങ്ങളും മുവ്വായിരത്തോളം മെമ്പർമാരുമാണ് തണലിന് കീഴിലുള്ളത്.ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ഇവർ പരസ്പരം പലിശ രഹിത വായ്പകൾ നൽകിക്കൊണ്ടിരിക്കുന്നത്. ഉള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് ഒഴുകിയ കാരുണ്യത്തിൻ്റെ പ്രവാഹമായിരുന്നു ആ സഹായങ്ങൾ.പരസ്പര സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഈ കൂട്ടായ്മ സ്ത്രീകളുടെ ഉന്നതിക്ക് വിവിധ മേഖലകളിൽ വ്യത്യസ്ഥ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തണൽ പുരയിട കൃഷി, തൊഴിൽ സംരംഭങ്ങൾ, തണൽസുരക്ഷാ പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ,മെഡിക്കൽ ക്യാമ്പുകൾ, നിയമ ബോധവത്കരണം, കലാ സാഹിത്യ മത്സരങ്ങൾ തുടങ്ങി വിവിധ മേഖലകളിലൂടെ വനിതകളെ ശാക്തീകരിക്കാൻ പരിപാടികൾ ആവിഷ്കരിക്കും.17-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഏപ്രിൽ അവസാന വാരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാര്‍ത്താസമ്മേളനത്തിൽ തണൽ പ്രസിഡൻ്റ് ടി.പി. നാസർ, ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, സംഗമം കോർഡിനേറ്റർ റമീനാഫാരിഷ് ,സ്വാഗത സംഘം ഭാരവാഹികളായ ബേബി ബാൽ,ആരിഫ ബഷീർ എന്നിവർ പങ്കെടുത്തു.

Related Posts

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
19
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ
UPDATES

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
59
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ
UPDATES

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
41
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു
UPDATES

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
39
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി
UPDATES

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

June 14, 2026
15
പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി
UPDATES

പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

June 14, 2026
22
Next Post
ചങ്ങരംകുളം നരണിപ്പുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി കാലിലിടിച്ചു മറിഞ്ഞു’വൈദ്യുതി കാല്‍ മുറിഞ്ഞ് റോഡിലേക്ക് വീണു’ഒഴിവായത് വന്‍ ദുരന്തം

ചങ്ങരംകുളം നരണിപ്പുഴ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി കാലിലിടിച്ചു മറിഞ്ഞു'വൈദ്യുതി കാല്‍ മുറിഞ്ഞ് റോഡിലേക്ക് വീണു'ഒഴിവായത് വന്‍ ദുരന്തം

Recent News

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
19
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
59
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
41
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025