• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

വവ്വാലുകള്‍ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് കേരള വനംവകുപ്പ് രണ്ടരക്കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകന്‍

ckmnews by ckmnews
November 21, 2024
in Kerala
A A
വവ്വാലുകള്‍ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് കേരള വനംവകുപ്പ് രണ്ടരക്കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകന്‍
0
SHARES
306
VIEWS
Share on WhatsappShare on Facebook

കോട്ടയം: വവ്വാലുകള്‍ തന്റെ രുദ്രാക്ഷ കൃഷി നശിപ്പിച്ചതിന് സംസ്ഥാന വനംവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകന്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ സി.ഡി ആദര്‍ശ് കുമാര്‍ ആണ് പരാതി നല്‍കിയത്. നാല് ഏക്കറില്‍ ഫലവൃക്ഷ കൃഷിചെയ്യുന്ന ആദര്‍ശിന്റെ തോട്ടത്തില്‍ രണ്ട് രുദ്രാക്ഷ മരങ്ങളാണുള്ളത്. മൂന്ന് വര്‍ഷം മുമ്പ് വരെ ഈ കൃഷിയില്‍ നിന്ന് വര്‍ഷം ഒരു കോടിരൂപ വരെ ആദര്‍ശിന് ലഭിച്ചിരുന്നു. ഗുണമേന്മയുള്ള രുദ്രാക്ഷം വിപണിയിലെത്തിക്കാനും അതിലൂടെ നല്ല വരുമാനം നേടാനും ആദര്‍ശിന് സാധിച്ചിരുന്നു.എന്നാല്‍ ഈയടുത്ത് ആദര്‍ശിന്റെ തോട്ടത്തിലേക്ക് കൂട്ടത്തോടെയെത്തിയ പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെ പഴുക്കാത്ത പഴങ്ങള്‍ തിന്നുനശിപ്പിക്കുകയാണ്. ഇതോടെ ആദര്‍ശിന്റെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടായി. കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ആദര്‍ശ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.ഇതോടെയാണ് തനിക്കുണ്ടായ നഷ്ടത്തിന് വനംവകുപ്പ് 2.5 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദര്‍ശ് പാലാ സബ്കോടതിയില്‍ പരാതി നല്‍കിയത്. വനത്തിന് പുറത്തുള്ള കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ നുഴഞ്ഞുകയറിയുണ്ടാക്കുന്ന നഷ്ടത്തിന് വനംവകുപ്പ് ഉത്തരവാദിയാണെന്നാണ് ആദര്‍ശ് പറയുന്നത്.‘‘രുദ്രാക്ഷ കൃഷിയിലൂടെ നല്ല ലാഭം ലഭിച്ചിരുന്നു. പഞ്ചമുഖ രുദ്രാക്ഷങ്ങള്‍ക്ക് നല്ല വില ലഭിച്ചിരുന്നു. ഒരു പീസിന് പത്ത് രൂപ വരെയാണ് വില. രുദ്രാക്ഷത്തെക്കൂടാതെ അവക്കാഡോ, റംബൂട്ടാന്‍, ബോര്‍ണിയോ തുടങ്ങിയ അപൂര്‍വ ഫലവൃക്ഷങ്ങളും തോട്ടത്തിലുണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം നല്ല വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ പഴംതീനി വവ്വാലുകളുടെ ശല്യം രൂക്ഷമായതോടെ ഒരു രൂപ പോലും സമ്പാദിക്കാന്‍ കഴിയുന്നില്ല,’’ അദ്ദേഹം പറഞ്ഞു.‘കഴിഞ്ഞ 35 വര്‍ഷം കൊണ്ട് എന്റെ നാലേക്കര്‍ കൃഷി ഭൂമിയില്‍ ഒരു ജൈവവൈവിധ്യ പാര്‍ക്ക് വികസിപ്പിച്ചെടുത്തു. അപൂര്‍വ ഫലവൃക്ഷങ്ങളാണ് ഇവിടെയുള്ളത്. 2015-16 മുതലാണ് പഴംതീനി വവ്വാലുകള്‍ തോട്ടത്തിലെത്തി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കൃഷിയില്‍ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാനാകുന്നില്ല. കുടുംബത്തിന്റെ ചെലവിനായി തോട്ടത്തിലെ കുറച്ച് മരങ്ങള്‍ വില്‍ക്കേണ്ടിയും വന്നു. വായ്പ അടവ് മുടങ്ങിയതോടെ പൂഞ്ഞാര്‍ സഹകരണ ബാങ്കും കേരള ബാങ്കും ജപ്തി നടപടികളും ആരംഭിച്ചിട്ടുണ്ട്,’’ ആദര്‍ശ് നല്‍കിയ പരാതിയില്‍ പറയുന്നുവരുമാനം നിലച്ചതോടെ വിവിധ ബാങ്കുകളിലായി നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്നും ആദര്‍ശ് പറഞ്ഞു. ബാങ്കുകള്‍ തന്റെ വീടും സ്ഥലവും ജപ്തി ചെയ്താല്‍ വൈകാതെ കുടുംബത്തോടൊപ്പം തെരുവിലേക്കിറങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴംതീനി വവ്വാലുകളാണ് തന്റെ ജീവിതം തകര്‍ത്തത്. ഈ സാഹചര്യത്തില്‍ സംസ്ഥാന വനംവകുപ്പ് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആദര്‍ശ് പറഞ്ഞു.അതേസമയം 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിത ജീവിവര്‍ഗത്തിലുള്‍പ്പെടുന്നവയാണ് പഴംതീനി വവ്വാലുകളെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷനിലെ(KIFA) നിയമവിദഗ്ധനായ ജോസ് ജെ. ചെരുവില്‍ പറഞ്ഞു.‘‘കര്‍ഷകര്‍ ഇവയെ കൊല്ലുന്നതും വെടിവെച്ച് പേടിപ്പെടുത്തുന്നതും കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ തന്നെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയണം. സംസ്ഥാനത്തെ വനങ്ങളുടെ സംരക്ഷകരെന്ന നിലയില്‍ വന്യമൃഗങ്ങള്‍ സൃഷ്ടിക്കുന്ന നഷ്ടത്തിന് വനംവകുപ്പ് ഉത്തരവാദിയാണ്,’’ അദ്ദേഹം പറഞ്ഞു.

Related Posts

പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടി
Kerala

പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടി

July 24, 2025
ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ
Kerala

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ

July 24, 2025
വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ചു; ഉമ്മൻ ചാണ്ടിക്കെതിരായ പഴയ പരാമർശം ഉയർത്തി വിനായകനെതിരെ സൈബർ ആക്രമണം
Kerala

വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ചു; ഉമ്മൻ ചാണ്ടിക്കെതിരായ പഴയ പരാമർശം ഉയർത്തി വിനായകനെതിരെ സൈബർ ആക്രമണം

July 24, 2025
വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട
Kerala

വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട

July 23, 2025
കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു
Kerala

കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു

July 23, 2025
ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍
Kerala

ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയെ കേരളത്തിലെത്തിക്കാന്‍ ശ്രമം, ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ടീം വൃത്തങ്ങള്‍

July 23, 2025
Next Post
‘കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം’; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി

‘കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം’; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി

Recent News

വിഎസ് അച്ചുതാനന്ദന്റെ വിയോഗത്തില്‍ മൗനജാഥയും അനുസ്മരണ യോഗവും നടത്തി

വിഎസ് അച്ചുതാനന്ദന്റെ വിയോഗത്തില്‍ മൗനജാഥയും അനുസ്മരണ യോഗവും നടത്തി

July 24, 2025
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ കുറവ്

July 24, 2025
പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടി

പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടി

July 24, 2025
ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ

July 24, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025