തിരുവനന്തപുരം: വഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 10000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി മാറും. ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്വാഗത പ്രസംഗത്തിൽ കേന്ദ്രമന്ത്രിയെ വേദിയിൽ ഇരുത്തി മന്ത്രി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. തൂത്തുക്കുടി തുറമുഖത്തിന് ലഭിച്ച പരിഗണന വിഴിഞ്ഞം തുറമുഖത്തിന് കിട്ടിയില്ലെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. പലിശ സഹിതം പണം തിരിച്ചു വാങ്ങുന്നത്.കേരളത്തെ കടക്കെണിയിലാക്കാനുള്ള ശ്രമമാണെന്നും കേന്ദ്രത്തിൻ്റേത് ഫെഡറൽ സംവിധാനത്തോടുളള വെല്ലുവിളിയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.








