ഇന്നലെ ഉച്ചയ്ക്ക് ശേഷം കുറഞ്ഞുനിന്ന വില പിന്നെയും ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ രാവിലെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലേക്കായിരുന്നു വില വര്‍ധനവ്. പിന്നീട് ഉച്ചക്ക് ശേഷം നേരിയ ഇടിവ് ഉണ്ടാവുകയായിരുന്നു. സ്വര്‍ണവിലയിലെ കുതിപ്പ് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ സ്വര്‍ണം വാങ്ങാന്‍ ജ്വലറികളില്‍ എത്താതായിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇടത്തരം കച്ചവടക്കാരൊക്കെ പ്രതിസന്ധിലാണ്. യുഎസിന്റെ നടപടികളാണ് വിപണിയെ ബാധിക്കുന്നത്. ഇറക്കുമതി തീരുവ കൂടാതെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സ്വര്‍ണിവിലയെ കാര്യമായി സ്വാധീനിക്കും. ഡോളറിന്റെ മൂല്യം കുത്തനെ കുറഞ്ഞതും ഇറാനെതിരെ അമേരിക്ക ഉയര്‍ത്തുന്ന ഭീഷണിയും രൂപ കരുത്ത് കൂടാതെ നില്‍ക്കുന്നതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണ്.
22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,16,320 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,540 രൂപയാണ് വില. 135 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത് . പവന് 1,080 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുളളത്. 18 ഗ്രാം സ്വര്‍ണത്തിനും വില വര്‍ധനവുണ്ട്. 95,560 രൂപയാണ് പവന്‍ വില. ഗ്രാമിന് 11,945 രൂപയും. ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ വില ഗ്രാമിന് 335 രൂപയായി വര്‍ധിച്ചിട്ടുണ്ട്. 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാർക്കിങ് ചാർജും അടക്കം ഒരു പവന്‍ 22 കാരറ്റ് സ്വർണം വാങ്ങുന്നതിന് ഇന്നത്തെ വില്‍പ്പന വിലയുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 1.25 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും.









