• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ക്രിസ്ത്യാനി നയിക്കുന്ന പാർട്ടിയുമായി സഖ്യത്തിലാകാൻ ബി.ജെ.പിക്ക് അയിത്തമില്ല -സാബു ജേക്കബ്

cntv team by cntv team
January 24, 2026
in Kerala, Latest News
A A
ക്രിസ്ത്യാനി നയിക്കുന്ന പാർട്ടിയുമായി സഖ്യത്തിലാകാൻ ബി.ജെ.പിക്ക് അയിത്തമില്ല -സാബു ജേക്കബ്
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:എൻ.ഡി.എയിൽ ചേർന്നത് ഉപാധികളില്ലാതെ എന്ന് കിറ്റക്സ് കമ്പനി എം.ഡിയും ട്വന്‍റി 20 കോർഡിനേറ്ററുമായ സാബു ജേക്കബ്. ബിസിനസ് താൽപര്യത്തിനല്ല ബി.ജെ.പിക്കൊപ്പം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും ട്വന്‍റി 20 മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല. തനിക്ക് മന്ത്രിയോ എം.എൽ.എയോ ആവണമെന്നില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.ഒറ്റക്ക് നിന്നാൽ ട്വന്‍റി 20 ലക്ഷ്യം കാണുന്ന വികസനം കേരളത്തിൽ നടപ്പാക്കാൻ സാധിക്കില്ല. അതിനുള്ള ഏറ്റവും നല്ല പങ്കാളിയാണ് എൻ.ഡി.എ. ട്വന്‍റി 20യുടെ പരിചയവും ആശയപരമായ സമാനതകളുമാണ് പാർട്ടിയെ എൻ.ഡി.എയിൽ എത്തിച്ചത്.രാഷ്ട്രീയത്തിൽ നിന്ന് ട്വന്‍റി 20 ഒന്നും നേടിയിട്ടില്ല, ഒന്നും നേടാൻ ആഗ്രഹിച്ചിട്ടുമില്ല. നാളെ പാർട്ടി വേണ്ടെന്ന് തീരുമാനിച്ചാൽ കോടികളുടെ ലാഭമാണുള്ളത്. അതിന് വേണ്ടി ചെലവാക്കുന്ന സമയവും പണവും അത്രത്തോളമാണ്. തന്‍റെ ബിസിനസിന് കേന്ദ്ര സർക്കാരുമായി ബന്ധമില്ല. കേന്ദ്രത്തിൽ അപേക്ഷ കൊടുക്കേണ്ട കാര്യം പോലുമില്ല. നിയമപരമായി പ്രവർത്തിക്കുന്ന ഒരാൾക്ക് ഒരു സർക്കാരിൽ നിന്ന് ആനുകൂല്യം ആവശ്യമില്ല.ഒരു പാർട്ടിക്കും ഒരു ദിവസം കൊണ്ട് സംസ്ഥാനം പിടിക്കാൻ സാധിക്കില്ല. എന്ത് കൊണ്ട് എൽ.ഡി.എഫും യു.ഡി.എഫും ജയിച്ചു വെന്നത് അവരുടെ നിവൃത്തിക്കേടും മറ്റൊരു സാധ്യതയും ഇല്ലാത്തത് കൊണ്ടാണ്.

140 എം.എൽ.എമാരിൽ ഒരാൾ മാത്രമാണ് പി.വി. ശ്രീനിജൻ. ട്വന്‍റി 20 മത്സരിച്ചത് കൊണ്ട് മാത്രമാണ് തെരഞ്ഞെടുപ്പിൽ ശ്രീനിജൻ ജയിച്ചത്. സ്വന്തം കഴിവ് കൊണ്ട് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചതല്ല.ക്രിസ്ത്യാനിയായ താൻ നയിക്കുന്ന പാർട്ടിയുമായി സഖ്യത്തിലാകാൻ ബി.ജെ.പിക്ക് അയിത്തമില്ല. അത്തരത്തിൽ അയിത്തമുണ്ടെങ്കിൽ ബി.ജെ.പി നേരിട്ട് പറയണ്ടേ?. മതസൗഹാർദം ഊട്ടി ഉറപ്പിക്കുന്നതിന്‍റെ തെളിവാണ് ട്വന്‍റി 20-ബി.ജെ.പി സഖ്യം.സിറിയ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ എന്തെല്ലാമാണ് നടക്കുന്നത്‍?. കേരളത്തിൽ ഏതെങ്കിലും പള്ളികളോ അമ്പലങ്ങളോ ആക്രമിക്കപ്പെട്ടിട്ടുണ്ടോ?. ഏതെങ്കിലും ക്രിസ്ത്യാനികളോ ഹിന്ദുക്കളോ മുസ് ലിംകളോ ആക്രമിക്കപ്പെട്ടിട്ടുണ്ടോ‍?. ആക്രമണം ഉണ്ടാകില്ലെന്ന് 100 ശതമാനം ഉറപ്പ് നൽകാൻ തനിക്ക് സാധിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
1
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
63
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
11
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
89
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
20
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
86
Next Post
ആലംകോട് പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ROOT പൊളിറ്റിക്കല്‍ ബൂട്ട് ക്യാമ്പ് ന് ഇന്ന് മലയിൽ ഫാം ഹൗസിൽ തുടക്കമാവും

ആലംകോട് പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ROOT പൊളിറ്റിക്കല്‍ ബൂട്ട് ക്യാമ്പ് ന് ഇന്ന് മലയിൽ ഫാം ഹൗസിൽ തുടക്കമാവും

Recent News

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
1
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
63
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
14
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025