എടപ്പാള്‍:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം കാലടി റെയ്ഞ്ച് സ്വാഗതസംഘവും സ്വദേശി റെയ്ഞ്ചും സംയുക്തമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.കച്ചേരിപ്പറമ്പ് കുഞ്ഞിക്കോയ തങ്ങൾ മഖ്ബറ സിയാറത്തോടെ ആരംഭിച്ചു തവനൂർ മണ്ഡലം ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ഖാസിമി കാലടി, എസ് വൈ എസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ പി അബൂബക്കർ ഹാജി ജാഥാ നായകൻ അൻവർ തങ്ങൾ ബാഅലവിക്ക് പതാക കൈമാറി തൃക്കണാപുരം,മാണൂർ, കണ്ടനകം,കാലടി പള്ളിപ്പടി, കാലടി സെന്റർ,തിരുത്തി,, മാങ്ങാട്ടൂർ,പോത്തന്നൂർ,തണ്ടിലം, എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി വിവിധ സ്വീകരണ സംഗമത്തിൽ സയ്യിദ് ഹാശിം തങ്ങൾ,അൻവർ മുസ്‌ലിയാർ, ഇസ്മാഈൽ മുസ്‌ലിയാർ,എം ടി അബ്ദുൽ ഖാദർ ഫൈസി, അബ്ദുൽ ഹകീം ഫൈസി,മുസ്തഫ കമാലി ഫൈസി,സുഹൈർ വാഫി, പ്രഭാഷണം നടത്തി. ഹംസദാരിമി, സമദ് ഫൈസി ഖലീൽ ഫൈസി നേതൃത്വം നൽകി







