കടവല്ലൂര്‍:കൊരട്ടിക്കരയിൽ ശബരിമല ദർശനത്തിന് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് പത്തു വയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.കൊരട്ടിക്കര സെൻററിന് സമീപം ഇന്ന് പുലർച്ചെ 4.45 ആണ് അപകടം നടന്നത്.സംസ്ഥാന പാതയിലേക്ക്
സമീപത്തെ ഇടവഴിയിൽ നിന്നും
കയറിയ മറ്റൊരു വാഹനത്തെ കണ്ട് ബ്രേക്ക് ചെയ്തപ്പോൾ
കാർ നിയന്ത്രണം വിട്ട് പാതയോരത്ത് കൂട്ടിയിട്ടിരുന്ന മൺകൂമ്പാരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റവരെ നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു







