• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, January 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യു ഡി എഫ് പച്ചക്കൊടി

ckmnews by ckmnews
January 18, 2026
in UPDATES
A A
ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യു ഡി എഫ് പച്ചക്കൊടി
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യു ഡി എഫ് പച്ചക്കൊടി. സി പി ഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍ നിലമ്പൂര്‍ മുന്‍ എം എല്‍ രംഗത്തുണ്ടാവുമെന്നാണ് ലഭ്യമാവുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും ബേപ്പൂരില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അന്‍വര്‍. മതമേലധ്യക്ഷന്മാരേയും പൗരപ്രമുഖരേയും നേരില്‍ കണ്ട് പിന്തുണ തേടുകയാണ് അന്‍വര്‍. ഇതോടെ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വര്‍ തന്നെ എത്തുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കയാണ്. യു ഡി എഫില്‍ അംഗത്വം തന്നാല്‍ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെതന്നെ പി വി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. യു ഡി എഫിന്റെ ബാലികേറാ മലയാണ് ബേപ്പൂര്‍. സി പി ഐ എമ്മിന്റെ നെടുംകോട്ടകളില്‍ ഒന്നായി അറിയപ്പെടുന്ന ബേപ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കാനെത്തിയാല്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി ഇത് മാറും. തീപ്പാറുന്ന മത്സരം കാഴ്ചവെക്കാനുള്ള നീക്കത്തിലാണ് യു ഡി എഫും.

ബേപ്പൂരില്‍ പി വി അന്‍വറിന് വിജയസാധ്യതയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനഗോലുവിന്റെ നിഗമനം. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ കനഗോലു സമര്‍പ്പിച്ചിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ടില്‍ ബേപ്പൂരില്‍ പി വി അന്‍വറിന് സാധ്യതയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എ്ന്നാല്‍ അന്‍വര്‍ ബേപ്പൂര്‍ സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ്. ബേപ്പൂര്‍ അടക്കം മൂന്നു സീറ്റുകളാണ് പി വി അന്‍വര്‍ യു ഡി എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അന്‍വറിന്റെ നീക്കത്തില്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ യു ഡി എഫിന്റെ പച്ചക്കൊടി ലഭിച്ചതോടെയാണ് മണ്ഡലത്തില്‍ സജീവമായതെന്നാണ് ലഭ്യമാവുന്ന വിവരം.

കോണ്‍ഗ്രസിന്റെ തകര്‍ക്കാന്‍ പറ്റാത്ത കോട്ടയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി വി അന്‍വര്‍ നിയമസഭയില്‍ എത്തിയത്. രണ്ടാം തവണയും നിലമ്പൂരില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി വിജയച്ചതോടെ നിലമ്പൂര്‍ ചുവന്നു എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് വളരെ നാടകീയമായി പി വി അന്‍വര്‍ സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. പൊലീസീനെതിരെ രംഗത്തുവന്ന അന്‍വര്‍ പിന്നീട് മുഖ്യമന്ത്രിയേയും മന്ത്രി മുഹമ്മദ് റിയാസിനേയും വെല്ലുവിളിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതായി പരാതിയുയര്‍ത്തി. റിയല്‍ എസറ്റേറ്റ് ഇടപാടുകാരനായിരുന്ന മാമിയുടെ തിരോധാനം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി.

പിണറായിസത്തിനും മരുമോനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന് പ്രഖ്യാപിച്ച് എം എല്‍ എസ്ഥാനം രാജിവച്ച അന്‍വര്‍ ഡി എം കെയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ച അന്‍വന്‍ യു ഡി എഫില്‍ ചേരാന്‍ ലീഗ് നേതാക്കളേയും കോണ്‍ഗ്രസ് നേതൃത്വത്തേയും പലതവണ കണ്ടു അഭ്യര്‍ഥന നടത്തി. ഇതിനിടയിലാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. യു ഡി എഫില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷിയിലായിരുന്നു അന്‍വര്‍. എന്നാല്‍ നിലമ്പൂരില്‍ ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന അന്‍വറിന്റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി അധിക്ഷേപിച്ചതും അന്‍വറിന്റെ യു ഡി എഫ് പ്രവേശനത്തിന് തടസമായി. തദേശ തിരഞ്ഞെടുപ്പിന് ശേഷമാണ് പി വി അന്‍വറെ അസോസിയേറ്റ് അംഗമായി യു ഡി എഫില്‍ ഇടം നല്‍കിയത്. മുഹമ്മദ് റിയാസിന്റെ രണ്ടാം അംഗത്തിന് കനത്ത വെല്ലുവിളിയായി അന്‍വര്‍ മാറും. തദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടകളില്‍ ഉണ്ടായ വിള്ളലാണ് അന്‍വറിന്റേയും പ്രതീക്ഷകള്‍. ബേപ്പൂര്‍ സീറ്റ് തന്നാല്‍ വിജയിക്കാനുള്ള വഴിയൊക്കെ അറിയാമെന്നാണ് അന്‍വറിന്റെ അവകാശവാദം.

1977, 1980 തിരഞ്ഞെടുപ്പുകളില്‍ എന്‍ പി മൊയ്തീന്‍ മാത്രമാണ് ബേപ്പൂരില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പിന്നീട് ഇങ്ങോട്ട് കെ മൂസക്കുട്ടി, ടി കെ ഹംസ, വി കെ സി മുഹമ്മദ് കോയ എന്നിവരായിരുന്നു ബേപ്പൂരില്‍ നിന്നും വിജയിച്ചത്. മൂന്നുതവണ ടി കെ ഹംസ ബേപ്പൂരില്‍ നിന്നും നിയമസഭയില്‍ എത്തി. രണ്ട് തവണ വീതം എളമരം കരീമും വി കെ സിയും കെ ചാത്തുണ്ണിയും വിജയിച്ചിരുന്നു.
ടി കെ ഹംസ, എളമരം കരീം, മുഹമ്മദ് റിയാസ് എന്നീ മന്ത്രിമാര്‍ വിജയിച്ചുകയറിയ മണ്ഡലമെന്ന പ്രത്യേകതയും ബേപ്പൂരിനുണ്ട്.

2021 ലെ തിരഞ്ഞെടുപ്പിലാണ് വ്യവസായിയായ വി കെ സി മുഹമ്മദ്‌കോയയെ മാറ്റി ഡി വൈ എഫ് ഐ നേതാവായിരുന്ന മുഹമ്മദ് റിയാസിനെ ബേപ്പൂരില്‍ മത്സരിപ്പിക്കുന്നത്. ബേപ്പൂര്‍, ചെറുവണ്ണൂര്‍, നല്ലളം. കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബേപ്പൂര്‍ മണ്ഡലം. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് തദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായത്. ഇതോടെ യു ഡി എഫിന് വിജയപ്രതീക്ഷകളുള്ള മണ്ഡലമായി ബേപ്പൂര്‍ മാറിയിരിക്കയാണ്

Related Posts

പൊലീസിനും രക്ഷയില്ല; പൊലീസ് വാഹനം ജീപ്പ് കൊണ്ടിടിച്ച് തകര്‍ത്ത് ഗുണ്ടാനേതാവിന്റെ പരാക്രമം; സംഭവം കൊല്ലത്ത്
UPDATES

പൊലീസിനും രക്ഷയില്ല; പൊലീസ് വാഹനം ജീപ്പ് കൊണ്ടിടിച്ച് തകര്‍ത്ത് ഗുണ്ടാനേതാവിന്റെ പരാക്രമം; സംഭവം കൊല്ലത്ത്

January 21, 2026
125
മുറി കുത്തിത്തുറന്ന് 100 പവൻ സ്വർണം കവർന്നു; കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ വൻ കൊള്ള’അന്വേഷണം തുടങ്ങി
UPDATES

മുറി കുത്തിത്തുറന്ന് 100 പവൻ സ്വർണം കവർന്നു; കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ വൻ കൊള്ള’അന്വേഷണം തുടങ്ങി

January 21, 2026
109
ചന്തക്കുന്ന് എരുവപ്ര റോഡിൽ മദ്യപാനികളും സാമൂഹ്യവിരുദ്ധരും ശല്ല്യമാകുന്നതായി പരാതി
UPDATES

ചന്തക്കുന്ന് എരുവപ്ര റോഡിൽ മദ്യപാനികളും സാമൂഹ്യവിരുദ്ധരും ശല്ല്യമാകുന്നതായി പരാതി

January 21, 2026
38
ചങ്ങരംകുളം എസ്.എം.ഇംഗ്ലീഷ് സ്കൂളിൽ വെച്ച് കരാട്ടെ ഗ്രേഡിങ് പരീക്ഷനടന്നു.
UPDATES

ചങ്ങരംകുളം എസ്.എം.ഇംഗ്ലീഷ് സ്കൂളിൽ വെച്ച് കരാട്ടെ ഗ്രേഡിങ് പരീക്ഷനടന്നു.

January 21, 2026
84
ചങ്ങരംകുളത്തെ വ്യാപാരികള്‍ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി
UPDATES

ചങ്ങരംകുളത്തെ വ്യാപാരികള്‍ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി

January 21, 2026
241
പഴഞ്ഞി അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു
UPDATES

പഴഞ്ഞി അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു

January 21, 2026
32
Next Post
കേരള കുംഭമേള: ഭാരതപ്പുഴ ആരംഭിക്കുന്ന ഉദുമൽപേട്ടിലെ തിരുമൂർത്തി മലയിൽ നിന്ന് 19ന് രഥയാത്ര പുറപ്പെടും

കേരള കുംഭമേള: ഭാരതപ്പുഴ ആരംഭിക്കുന്ന ഉദുമൽപേട്ടിലെ തിരുമൂർത്തി മലയിൽ നിന്ന് 19ന് രഥയാത്ര പുറപ്പെടും

Recent News

‘ഹോമീസ് മെൻ കി ബാത്ത്’ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക ലക്ഷ്യം; ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ

‘ഹോമീസ് മെൻ കി ബാത്ത്’ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക ലക്ഷ്യം; ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ

January 21, 2026
26
‘നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍

‘നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍

January 21, 2026
69
ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം

ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം

January 21, 2026
40
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025