• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി പൊലീസ്

cntv team by cntv team
January 15, 2026
in Kerala
A A
രാഹുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി പൊലീസ്
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്​റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്​റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേ​റ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘം തുടർ കസ്​റ്റഡി ആവശ്യപ്പെടില്ലെന്നാണ് വിവരം. രാഹുലിനെ തിരികെ ജയിലിലേക്ക് അയക്കും. രാഹുൽ സമർപ്പിച്ച ജാമ്യഹർജി നാളെ തിരുവല്ല കോടതി പരിഗണിക്കാനും സാദ്ധ്യതയുണ്ട്.രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഡിജി​റ്റൽ തെളിവുകളടക്കം ശേഖരിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. നേരത്തെ രാഹുലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽഫോണുകൾ കസ്​റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പാസ്‌വേർഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല. കേസിന് അനുകൂലമായ തെളിവുകൾ രണ്ട് ഫോണുകളിലുണ്ടെന്നും ഇവ പൊലീസിന്റെ കൈയിൽ കിട്ടിയാൽ നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ വാദം. രാഹുലിന്റെ കൈവശം ലാപ്‌ടോപ്പ് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ശാസ്ത്രീയ മാർഗങ്ങൾ അനുസരിച്ച് രാഹുലിന്റെ ഫോണുകൾ തുറക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.പരാതിക്കാരിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വിദേശത്ത് കഴിയുന്ന യുവതിയുടെ മൊഴി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീഡിയോ കോൺഫറൻസിലൂടെ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് അനുമതി തേടാൻ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.അതേസമയം, രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ഡി കെ മുരളി എംഎൽഎ പരാതി നൽകി. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ നിയമസഭാ ചട്ടപ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി.

Related Posts

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം
Kerala

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
49
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
953
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
Kerala

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
67
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
Kerala

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

August 3, 2026
70
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
Kerala

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

August 3, 2026
42
‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി
Kerala

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

August 3, 2026
22
Next Post
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയര്‍ പാലിയേറ്റീവ് ദിനാചരണം നടത്തി

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയര്‍ പാലിയേറ്റീവ് ദിനാചരണം നടത്തി

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
141
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
26
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
42
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025