• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തിരുനാവായ കുംഭമേള: പാലം നിർമാണം തടഞ്ഞ് റവന്യൂവകുപ്പ്; പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് സംഘാടകർ

cntv team by cntv team
January 14, 2026
in Kerala
A A
തിരുനാവായ കുംഭമേള: പാലം നിർമാണം തടഞ്ഞ് റവന്യൂവകുപ്പ്;  പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് സംഘാടകർ
0
SHARES
267
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുനാവായ : ദക്ഷിണേന്ത്യയിലെ കുംഭമേളയെന്നു വിശേഷിപ്പിക്കപ്പെട്ട തിരുനാവായ മഹാമാഘ മഹോത്സവം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ സന്നാഹങ്ങൾക്കു തിരിച്ചടി. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലികമായി പാലം നിർമിക്കുന്നത് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞു. പുഴ കൈയേറി പാലം നിർമിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയത്.19-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് കുംഭമേള ഉദ്ഘാടനംചെയ്യുന്നത്. ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലിക പാലം നിർമാണം ഒരാഴ്ചയോളമായി നടക്കുന്നുണ്ട്. പുഴയുടെ മധ്യഭാഗത്തുള്ള മണൽപ്പരപ്പിലേക്കു പോകാനാണ് താത്കാലിക പാലം. ഈ മണൽപ്പരപ്പിലാണ് കുംഭമേളയുടെ പൂജകളും മറ്റും നടക്കുക. മൂന്നുദിവസം മുൻപാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ചൊവ്വാഴ്ച വീണ്ടും നിർമാണം തുടങ്ങിയപ്പോൾ റവന്യൂ അധികൃതരും പോലീസും എത്തി നിർമാണം നിർത്തിവെക്കണമെന്ന് നിർദേശിക്കുകയായിരുന്നു.പാലം നിർമാണത്തിന് അനുമതിതേടി മാഘമക ഉത്സവ സംഘാടകസമിതി നവംബർ 14-ന് കളക്ടർക്ക് അപേക്ഷ നൽകിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ താത്കാലിക പാലം നിർമാണം ആരംഭിച്ചത്. സർവോദയമേളയുടെ ഭാഗമായി മുൻപ് എല്ലാവർഷവും സമാനമായരീതിയിൽ താത്കാലിക പാലം നിർമാണം നടക്കാറുള്ളതാണെന്നും ഇപ്പോഴത്തെ നടപടിക്കുപിന്നിലെന്താണെന്ന് അറിയില്ലെന്നും സംഘാടകർ പറഞ്ഞു. സംഘാടകസമിതി കൺവീനർ വിനയകുമാറിനാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയിട്ടുള്ളത്. എന്നാൽ, കുംഭമേള നടത്താൻതന്നെയാണ് തീരുമാനമെന്ന് മുഖ്യസംഘാടകനായ സ്വാമി ആനന്ദവനം ഭാരതി തൃശ്ശൂരിൽ പറഞ്ഞു.

Related Posts

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ
Crime

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
35
ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു
Kerala

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

July 29, 2026
128
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 29, 2026
11
വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്
Kerala

വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്

July 29, 2026
6
ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല
Kerala

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

July 28, 2026
299
വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ
Crime

വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ

July 28, 2026
324
Next Post
‘കലയാണ് കലാകാരന്മാരുടെ മതം’; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

'കലയാണ് കലാകാരന്മാരുടെ മതം'; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

Recent News

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
35
ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

July 29, 2026
128
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 29, 2026
11
വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്

വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ ദാസിനെതിരെ കേസ്

July 29, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025