• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നവകേരള സർവേ ഫണ്ട് വിനിയോഗം, സർക്കാർ വ്യക്തത വരുത്തണം; വിശദീകരണം തേടി ഹൈക്കോടതി

ckmnews by ckmnews
January 13, 2026
in Kerala
A A
നവകേരള സർവേ ഫണ്ട് വിനിയോഗം, സർക്കാർ വ്യക്തത വരുത്തണം; വിശദീകരണം തേടി ഹൈക്കോടതി
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നവകേരള സർവേ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർവേക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ഫണ്ട് വിനിയോഗത്തെ കുറിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകണം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് നിർദേശം.കഴിഞ്ഞ ഒക്ടോബർ 29ലെ മന്ത്രിസഭാ യോഗമാണ് നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവ്വേ നടത്താൻ തീരുമാനമെടുത്തത്. ഇത് അധികാരത്തിന്റെയും പൊതുസമ്പത്തിന്റെയും ദുർവ്വിനിയോഗം ആണെന്നാണ് പൊതുതാൽപര്യ ഹർജിയിലെ ആക്ഷേപം.നിയമവിരുദ്ധമായ സർവ്വേ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കണം. വിവര ശേഖരണത്തിനായി നടത്തിയ സർവ്വേ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ സർവ്വേ സംഘടിപ്പിക്കുന്നത്. 20 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് എന്നുമാണ് പൊതുതാൽപര്യ ഹർജിയിലെ ആവശ്യം.ഭരണഘടനാ വിരുദ്ധമായ നടപടി റദ്ദാക്കണം. സർവ്വേയുടെ നടത്തിപ്പ് വിശദാംശങ്ങളും സാമ്പത്തിക സ്രോതസ്സും ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെടണം. സർവ്വേ നടപടികളും ഫണ്ട് വിനിയോഗവും ഹൈക്കോടതി നേരിട്ട് വിലയിരുത്തണമെന്നുമാണ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലെ ആവശ്യം.ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരിലൂടെ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണ് സർവേയെ സർക്കാർ അവതരിപ്പിച്ചത്.

Related Posts

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
16
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
61
വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല
Kerala

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

September 18, 2026
62
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
138
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
30
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
26
Next Post
‘Mister Modi, തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ നിങ്ങൾക്ക് സാധിക്കില്ല’;ജനനായകൻ റിലീസ് തടയുന്നതിൽ രാഹുൽ ഗാന്ധി

'Mister Modi, തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ നിങ്ങൾക്ക് സാധിക്കില്ല';ജനനായകൻ റിലീസ് തടയുന്നതിൽ രാഹുൽ ഗാന്ധി

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
16
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
149
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
61
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025