ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്കൂളിൽ നിന്ന് ഈ വർഷം മാനന്തവാടിയിൽ വെച്ച് നടക്കാൻ ഇരിക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ജേഴ് സിയുടെ ഉൽഘാടനം ‘ഇന്ത്യൻ അഡർ 23 ഫുട്ബോൾ ഗോൾകീപ്പർ കമാലുദ്ദീൻ നിർവഹിച്ചു.പിടിഎ വൈസ് പ്രസിഡൻ്റ് പിഎന്‍ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സൂപ്രണ്ട്
ജിബു കെഡി സ്വാഗതം പറഞ്ഞു.കായിക അദ്ധ്യാപകൻ ഗോവിന്ദരാജ് പിടിഎ അംഗം സലീം കൂടാതെ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.ടെക്കനിൽ ഫോർ മേൻ ആശ ഇ ചടങ്ങിന് നന്ദി പറഞ്ഞു







