• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേച്ചേരി ജംഗ്ഷന്‍ വികസനം; ഭൂമി ഏറ്റെടുക്കുന്നതിന് 126 കോടി രൂപ അനുവദിച്ചു

ckmnews by ckmnews
January 1, 2026
in UPDATES
A A
കേച്ചേരി ജംഗ്ഷന്‍ വികസനം; ഭൂമി ഏറ്റെടുക്കുന്നതിന് 126 കോടി രൂപ അനുവദിച്ചു
0
SHARES
100
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ കേച്ചേരി ജംഗ്ഷന്‍ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി 126 കോടി രൂപ അനുവദിച്ചു.കിഫ്ബിയുടെ 55-ാം ജനറല്‍ ബോഡി യോഗത്തിലാണ് പദ്ധതിയുടെ ഭൂമി ഏറ്റെടുപ്പ് ചെലവിനുള്ള ഫണ്ടിംഗിന് അന്തിമ അംഗീകാരമായത്.

കേച്ചേരി – അക്കിക്കാവ് ബൈപാസ് കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി യാഥാര്‍ത്ഥ്യമാക്കിയിരുന്നു.എം.എല്‍.എമാരായ എ.സി മൊയ്തീന്‍, മുരളി പെരുനെല്ലി എന്നിവരുടെ ശ്രമഫലമായാണ് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമായത്.ദീര്‍ഘനാളായുള്ള ഈ പ്രദേശത്തുകാരുടെ കാത്തിരിപ്പിനാണ് കേച്ചേരി ജംഗ്ഷന്‍ വികസനത്തോടെ അവസാനമാകുന്നത്.

തൃശ്ശൂര്‍ – കുറ്റിപ്പുറം റോഡിലെ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള ചെയിനേജിലാണ് ഭൂമി ഏറ്റെടുക്കലും വികസന പ്രവൃത്തികളും നടപ്പാക്കുന്നത്. ആദ്യഘട്ടമായി കേച്ചേരി ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗവും ജംഗ്ഷനുമാണ് മെച്ചപ്പെടുത്തുക. നാല് റോഡുകള്‍ ചേര്‍ന്ന ജംഗ്ഷനില്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് 100 മീറ്ററും കുറ്റിപ്പുറം ഭാഗത്തേക്ക് 100 മീറ്ററും വേലൂര്‍ റോഡില്‍ 200 മീറ്ററും മറ്റം റോഡില്‍ 70 മീറ്ററും ദൈര്‍ഘ്യത്തിലാണ് റോഡ് വികസനം നടത്തുന്നത്.

പദ്ധതിക്കായി ഏകദേശം 225 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടിവരും. കേച്ചേരി ജംഗ്ഷന്റെ ഉയര്‍ന്ന വാണിജ്യ സാധ്യതയും പ്രദേശത്തിന്റെ നിലവിലെ വിപണി മൂല്യവും കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഫെയര്‍ വാല്യൂ അടിസ്ഥാനമാക്കിയാണ് ഭൂമി വില നിര്‍ണ്ണയിച്ചത്. ഭൂമിയുടെ വിപണി മൂല്യം, 100 ശതമാനം സോളേഷ്യം,കെട്ടിടങ്ങളുടെ മൂല്യം, മറ്റ് മെച്ചപ്പെടുത്തലുകള്‍, പുനരധിവാസ-പുനസ്ഥാപന ചെലവുകള്‍ കൂടാതെ മൂന്ന് വര്‍ഷത്തേക്കുള്ള 12 ശതമാനം വര്‍ധന എന്നിവ ഉള്‍പ്പെടുത്തിയാണ് ഭൂമി ഏറ്റെടുപ്പ് ചെലവ് കണക്കാക്കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ ചെലവ് 125.78 കോടി രൂപയായി കണക്കാക്കിയെങ്കിലും ഇത് റൗണ്ട് ചെയ്താണ് 126 കോടി രൂപ അനുവദിച്ചത്.

കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. ഭൂമി ഏറ്റെടുപ്പ് നടപടികളില്‍ ഗണ്യമായ പുരോഗതി ഉണ്ടാകുന്നതിന് ശേഷം മാത്രമേ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു. പദ്ധതിയുടെ നിലവിലെ വ്യാപ്തിയും പുതുക്കിയ ചെലവ് കണക്കും ഉള്‍പ്പെടുത്തി പുതുക്കിയ ഭരണാനുമതി നേടണമെന്നും കിഫ്ബി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേച്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയുകയും തൃശ്ശൂര്‍ – കുന്നംകുളം – കുറ്റിപ്പുറം മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.
UPDATES

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
2.4k
മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
47
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
96
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
32
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
45
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
63
Next Post
പുതിയങ്ങാടി നേർച്ചാഘോഷം 4,5,6 തിയ്യതികളില്‍ ‘പെട്ടി വരവുകാരുടെ യോഗം വിളിച്ച് തിരൂർ പോലീസ്

പുതിയങ്ങാടി നേർച്ചാഘോഷം 4,5,6 തിയ്യതികളില്‍ 'പെട്ടി വരവുകാരുടെ യോഗം വിളിച്ച് തിരൂർ പോലീസ്

Recent News

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
137
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
98
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
2.4k
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
219
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025