എല്ലാവരും കഴിഞ്ഞ കുറച്ച് കാലമായി സ്വർണ വില ഒരു ലക്ഷം കടക്കുമോ എന്ന് ആകാംഷയോടെ നോക്കിയിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ സ്വർണ നിരക്ക് ഒരു ലക്ഷവും കടന്ന് കുതിച്ചു. ചരിത്രത്തിലാദ്യമായി വില ഒരു ലക്ഷം കടന്ന് ഇന്നലെ 10,1600 രൂപയിലെത്തി.ഇന്നും ഈ കുതിപ്പിന് മാറ്റമില്ലാതെ സ്വർണവില റെക്കോർഡ് വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വര്‍ണത്തിന് 101,880 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,735 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 12700 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നത്തേതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക്.അതേസമയം ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങാന്‍ ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും സഹിതം 8000 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വർണവില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെയും വിവാഹ പാർട്ടികളെയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുകയാണ്.ഡിസംബർ 9ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് വിലയുണ്ടായിരുന്നത്. 94,240 രൂപയായിരുന്നു അന്നത്തെ വില. 11865 ആയിരുന്നു ഒരു ഗ്രാം സ്വർണത്തിൻ്റെ അന്നത്തെ വില.











