ചങ്ങരംകുളം:അന്തർദേശീയ അറബിക് ദിനാചരണത്തോടനു ബന്ധിച്ച്, പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയിൽ നടത്തിയ അസംബ്ലി ഏറെ ശ്രദ്ധേയമായി
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ
കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു ചടങ്ങിൽ അറബി ഭാഷയുടെ പ്രാധാന്യത്തെ സംബന്ധിച്ച് പ്രിൻസിപ്പാൾ ഡോ: കെ എ അബ്ദുൽ ഹസീബ് മദനി,അസിസ്റ്റൻ്റ് പ്രെഫസർ ഡോ : വസിം എന്നിവർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.കോളേജ് പ്രസിഡൻ്റ് എം വി ബഷീർ,കോളേജ് സ്റ്റാഫ് , യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.







