• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാംപ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു

ckmnews by ckmnews
December 17, 2025
in Kerala
A A
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാംപ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന് തിരുവനന്തപുരം സെഷൻസ് കോടതി അപേക്ഷ പരിഗണിക്കും.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ ബലാത്സംഗ പരാതിയിൽ രണ്ടാം പ്രതിയാണ് ജോബി. ഗർഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബിയായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ഒളിവിലാണ്.എന്നാൽ മരുന്ന് എത്തിച്ച് നൽകിയത് യുവതിയുടെ നിർദേശപ്രകാരമാണെന്നും മരുന്ന് എന്തിനുള്ളത് ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ജോബി അപേക്ഷയിൽ പറയുന്നത്. ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്നാണ് കഴിച്ചതെന്നും പിന്നാലെ അമിത രക്തസ്രാവമുണ്ടായെന്നും തുടർന്ന് വൈദ്യസഹായം തേടിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.ഈ കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യഹർജി സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. അതേസമയം ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ്തടഞ്ഞിരുന്നു. രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ രാഹുലിന് മുൻ കൂർ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയായിരുന്നു മുൻകൂർ ജാമ്യം അനവദിച്ചത്. യുവതിയുടെ ബലാത്സംഗ പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
123
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
73
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
164
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
112
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
165
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
43
Next Post
മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം, ‘കർമയോദ്ധ’യുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി

മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം, 'കർമയോദ്ധ'യുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി

Recent News

ചങ്ങരംകുളം ഐനിച്ചോട് താമസിക്കുന്ന തിലകൻ മകന്‍ തിലോഷ് മരണപ്പെട്ടു

ചങ്ങരംകുളം ഐനിച്ചോട് താമസിക്കുന്ന തിലകൻ മകന്‍ തിലോഷ് മരണപ്പെട്ടു

August 1, 2026
8
വീട് നിന്നിടത്ത് വെറുമൊരു മൺകൂന മാത്രം; മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു

വീട് നിന്നിടത്ത് വെറുമൊരു മൺകൂന മാത്രം; മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു

August 1, 2026
19
ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് 4 മരണം, പൂഞ്ഞാറിൽ ജീവൻ നഷ്ടമായത് 26കാരന്; മണ്ണിനടിയിൽപ്പെട്ട അമ്മയ്ക്കും ദാരുണാന്ത്യം

ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് 4 മരണം, പൂഞ്ഞാറിൽ ജീവൻ നഷ്ടമായത് 26കാരന്; മണ്ണിനടിയിൽപ്പെട്ട അമ്മയ്ക്കും ദാരുണാന്ത്യം

August 1, 2026
13
സംസ്ഥാനത്ത് നാശം വിതച്ച് കൊടുംമഴ; മധ്യകേരളത്തില്‍ വ്യാപക മഴക്കെടുതി

സംസ്ഥാനത്ത് നാശം വിതച്ച് കൊടുംമഴ; മധ്യകേരളത്തില്‍ വ്യാപക മഴക്കെടുതി

August 1, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025