• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തദ്ദേശം: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന്; 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്, 2055 പ്രശ്‌നബാധിത ബൂത്തുകള്‍

ckmnews by ckmnews
December 11, 2025
in UPDATES
A A
തദ്ദേശം: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന്; 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്, 2055 പ്രശ്‌നബാധിത ബൂത്തുകള്‍
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്

ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ – 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാർഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

കണ്ണൂരില്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ഡ്, അന്‍ജംപീഡിക എന്നീ വാര്‍ഡുകളില്‍ സ്ഥാനാർഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടങ്ങളില്‍ വോട്ടെടുപ്പില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാർഥി ഹസീന മരണപ്പെട്ടതിനാല്‍ ആ വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളിലും കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തില്‍ 6 വാര്‍ഡിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാര്‍ഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാല്‍ അതത് പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും

ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഒന്നാം ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പോളിങ് സ്റ്റേഷനില്‍ നാളെ റീപോള്‍ നടക്കും. വോട്ടിങ് മെഷീന്‍ തകരാര്‍ സംബന്ധിച്ച വരണാധികാരിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഇവിടെ ഡിസംബര്‍ 9 നടന്ന വോട്ടെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരുന്നു. അമ്പലക്കടവ് വാര്‍ഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാര്‍ഡ്, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് റീപോള്‍ നടത്തുന്നത്. റീപോളില്‍ വോട്ട് ചെയ്യുന്നവരുടെ ഇടതു കയ്യിലെ നടുവിരലില്‍ ആയിരിക്കും അടയാളം രേഖപ്പെടുത്തുക. ഡിസംബര്‍ 9ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയ സാഹചര്യത്തിലാണ് നടുവിരലില്‍ മഷിയടയാളം രേഖപ്പെടുത്തുന്നത്

രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂര്‍- 1025, കാസര്‍കോട്- 19 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും

Related Posts

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി
UPDATES

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

October 10, 2026
159
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന
UPDATES

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
46
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്
UPDATES

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
128
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ
UPDATES

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
386
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ
UPDATES

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
44
കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശനം
UPDATES

കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശനം

October 10, 2026
101
Next Post
തദ്ദേശതിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം’ വോട്ടിങ് തുടങ്ങി’മികച്ച പോളിങ് ‘യന്ത്ര  തകരാര്‍ ചിലയിടത്ത് വോട്ടിങ് വൈകി

തദ്ദേശതിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം' വോട്ടിങ് തുടങ്ങി'മികച്ച പോളിങ് 'യന്ത്ര തകരാര്‍ ചിലയിടത്ത് വോട്ടിങ് വൈകി

Recent News

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

October 10, 2026
159
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
46
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
128
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
386
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025