• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

സുരേഷ് ഗോപി ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം; വിഎസ് സുനില്‍കുമാര്‍

cntv team by cntv team
December 10, 2025
in Politics
A A
സുരേഷ് ഗോപി ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം; വിഎസ് സുനില്‍കുമാര്‍
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വോട്ട് ചെയ്തത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ ലോക്‌സ്ഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. സ്ഥിരതാമസം എന്ന് പറഞ്ഞാണ് നേരത്തെ തൃശൂരില്‍ വോട്ട് ചേര്‍ത്തത്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം എന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു.കഴിഞ്ഞ ലോക്‌സഭ ഇലക്ഷനുമായി ബന്ധപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഞാന്‍ കൊടുത്ത പരാതി നിലനില്‍ക്കുന്നുണ്ട്. വ്യാജമായ നിരവധി വോട്ടുകള്‍ ചേര്‍ത്ത് സ്ഥാനാര്‍ഥിയടക്കമുള്ളവര്‍ ഓര്‍ഡിനറി റസിഡന്‍സ് ആണെന്ന് പറഞ്ഞുകൊണ്ടാണ് ഇവിടെ പതിനായിരക്കണക്കിന് ആളുകളെ ചേര്‍ത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ സ്ഥാനാര്‍ഥി ഇവിടെ വോട്ട് ചേര്‍ത്തത് തൃശൂര്‍ കോര്‍പറേഷനിലെ മുക്കാട്ടുകര ഡിവിഷനിലാണ്. ഈ വോട്ട് നിലനില്‍ക്കേ അതേ വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ വോട്ട് ചെയ്തിരിക്കുകയാണ്. ഒരു കേന്ദ്രമന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തിരഞ്ഞെടുപ്പ് നിയമങ്ങളെ പരിപൂര്‍ണമായി ലംഘിച്ചിരിക്കുകയാണ് – സുനില്‍കുമാര്‍ പറഞ്ഞു.ഇതേ വിഷയം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഉന്നയിച്ചിട്ടുണ്ട്. മറുപടിയുണ്ടോ എന്ന തലക്കെട്ടിലാണ് കുറിപ്പ്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ കോര്‍പറേഷനിലെ നെട്ടിശ്ശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തതും വോട്ട് ചെയ്തതും. ഇപ്പോള്‍ നടന്ന തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. ഇതിനി ഇലക്ഷന്‍ കമ്മീഷനും കേന്ദ്രമന്ത്രിയും മറുപടി നല്‍കണം – സുനില്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related Posts

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
61
ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം
Kerala

ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

September 30, 2026
11
ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
57
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
177
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി
Kerala

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
157
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
7
Next Post
ശശി തരൂരിനെ സവര്‍ക്കര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു; സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് എംപി

ശശി തരൂരിനെ സവര്‍ക്കര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു; സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് എംപി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
69
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
53
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
32
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025