• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഐ ഫോൺ തരാമെന്ന് പറഞ്ഞ് കുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് നൽകി ക്വട്ടേഷൻ; പ്രതി താറാവ് ശ്യാം അറസ്റ്റിൽ

ckmnews by ckmnews
December 2, 2025
in Crime
A A
ഐ ഫോൺ തരാമെന്ന് പറഞ്ഞ് കുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് നൽകി ക്വട്ടേഷൻ; പ്രതി താറാവ് ശ്യാം അറസ്റ്റിൽ
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കായംകുളം: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ മാരക മയക്കുമരുന്ന് നൽകിയ കേസിലെ മൂന്നാംപ്രതി അറസ്റ്റിൽ. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കണ്ടല്ലൂർ തെക്ക് മുറിയിൽ ശ്യാംലാൽ നിവാസിൽ ശ്യാംലാൽ (29) എന്ന താറാവ് ശ്യാം ആണ് അറസ്റ്റിലായത്.2024 ഡിസംബർ 30നായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ 230 മില്ലിഗ്രാം എൽഎസ്‌ജിഡി സ്റ്റാമ്പാണ് ഇയാൾ നൽകിയത്. ഒളിവിൽപ്പോയ ശ്യാം അനുയായികളുമായി ചേർന്ന് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ബർത്ത് ഡേ പാർട്ടികളിൽ യുവാക്കൾക്ക് വൻതോതിൽ മയക്കുമരുന്ന് നൽകി പണം കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി.ശ്യാമിന്റെ അനുയായികളായി മയക്കുമരുന്നിന് അടിമകളായ നിരവധി യുവാക്കൾ കണ്ടല്ലൂർ, കായംകുളം പ്രദേശങ്ങളിലുണ്ടന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ കഴിഞ്ഞപ്പോൾ കഞ്ചാവ് തോട്ടത്തിൽവച്ച് കഞ്ചാവ് പറിച്ചെടുത്ത് കൈകളിൽ വച്ച് വീഡിയോ ചിത്രീകരിച്ചും ഇയാൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് ഇയാൾ.തിരുവനന്തപുരം സ്വദേശിയായ സംഗീത് എന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുന്നതിന് വേണ്ടി താറാവ് ശ്യാമിന്റെ അടുത്ത സുഹൃത്തും ചേപ്പാട് സ്വദേശിയുമായ രാഘിൽ 30 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുത്തിരുന്നു. ഇതുപ്രകാരം ഐഫോൺ പ്രതിഫലമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത് ശ്യാമാണ്കുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് നൽകി പൊലീസിന്റെ പിടിയിലാക്കി. മയക്കുമരുന്ന് നൽകിയത് തിരുവനന്തപുരം സ്വദേശി സംഗീതാണെന്ന് ചോദ്യം ചെയ്തപ്പോൾ കുട്ടി പറയുകയും പൊലീസ് സംഗീതിനെ പിടികൂടുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിൽ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് ഗൂഢാലോചനയുടെ ചുരുളഴിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ രാഘിലിനെ പൊലീസ് പിടികൂടി. ഇതോടെയാണ് ശ്യാം ഒളിവിൽപ്പോയത്. കായംകുളം ഡിവൈഎസ്‌പി ബിനുകുമാർ, സിഐ അരുൺ ഷാ, എസ്‌ഐ രതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ
Crime

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

October 5, 2026
343
സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ
Crime

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

October 5, 2026
183
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
33
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
404
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
46
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
799
Next Post
ശബരിമല നടവരവിൽ റെക്കോഡ് വർധന, ഇതുവരെ 92 കോടിരൂപ വരവ്

ശബരിമല നടവരവിൽ റെക്കോഡ് വർധന, ഇതുവരെ 92 കോടിരൂപ വരവ്

Recent News

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
10
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
13
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025