ശബരിമല: ശബരിമല നടവരവിൽ ഇത്തവണ ഉണ്ടായത് വൻവർധന. മണ്ഡലകാലം 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ ആകെ വരവ് 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ ലഭിച്ചതിനെക്കാൾ 33.33 ശതമാനം കൂടുതലാണിത്. 69 കോടിയായിരുന്നു കഴിഞ്ഞ മണ്ഡലകാലത്ത് ഈ കാലയളവിലെ വരവ്. അരവണ നൽകിയതിൽമാത്രം ഇത്തവണ 47 കോടി രൂപ ലഭിച്ചു. കഴിഞ്ഞവർഷം ആദ്യത്തെ 15 ദിവസം ലഭിച്ചത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വർധന.അപ്പം കൊടുത്തതിൽനിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു. കാണിക്കയിലെ വരവ് 2024-ൽ ഇതേസമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി. 18.18 ശതമാനം വർധന. ഈ സീസണിൽ 15 ദിവസംകൊണ്ട് 12.47 ലക്ഷം പേരാണ് മലകയറിയത്. കഴിഞ്ഞ സീസണിലേതിനെക്കാൾ ഒരുലക്ഷത്തിലേറെ പേരുടെ വർധന.











