ചങ്ങരംകുളം:നഷ്ടപെട്ട 20 വർഷങ്ങൾ ആണ് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന് ഇടതു പക്ഷം സമ്മാനിച്ചതെന്ന് അഷ്ഹര്‍ പെരുമുക്ക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ചങ്ങരംകുളം ഡിവിഷനിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഷ്ഹർ പെരുമുക്ക് തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ വിശദീകരിക്കുന്നതിനായാണ് നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയത്.പ്രചരണത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചും യുഡിഎഫ് നേതാക്കള്‍ വിശദീകരിച്ചു.
ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച മുതല്‍ രണ്ടാം ഘട്ട പര്യടന പരിപാടിക്ക് തുടക്കമാവും.ചങ്ങരംകുളം ഡിവിഷൻ ഉൾപ്പെടുന്ന 8 ബ്ലോക്ക് ഡിവിഷനുകളിൽ കാലത്ത് 5.30 മണി മുതൽ പ്രഭാത നടത്തത്തോടു കൂടി പര്യടന പരിപാടി ആരംഭിക്കും.ഓരോ ബ്ലോക്ക് ഡിവിഷനിലും സ്ഥാനാർത്ഥി ഒരു ദിവസം പൂർണ്ണമായും പര്യടനം നടത്തും.നവംബര്‍ 28 മുതൽ ഡിസംബർ 5 വരെ പ്രഭാത നടത്തം,ഗ്രൃഹ സന്ദർശനം, കുടുംബ യോഗം തുടങ്ങി വിവിധ പരിപാടികളോടെയാണ് രണ്ടാം ഘട്ട പര്യടനമെന്നും നേതാക്കള്‍ പറഞ്ഞു.ഡിസംബർ 6 മുതൽ ഡിസംബർ 8 വരെ മുഴുവൻ വാർഡുകളിലും സ്ഥാനാർഥിയുടെ വാഹന പ്രചരണ പര്യടന പരിപാടി നടക്കും.വിവിധ കേന്ദ്രങ്ങളിൽ പൊതു യോഗങ്ങളും സംഘടിപ്പിക്കും.സ്ഥാനാർഥിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടയാളുകളുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിക്കും.
ഡിവിഷന്റെ പൊതുവായ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി വിദ്യാർത്ഥികൾ, യുവ ജനങ്ങൾ, കർഷകർ, വ്യാപാരി വ്യവസായി സമൂഹം എന്നിവരുമായി പ്രത്യേക അഭിമുഖവും ആശയ സംവാദവും നടത്തും.ചങ്ങരംകുളംഡിവിഷനിൽ നിന്നും കഴിഞ്ഞ തവണകളിൽ ജയിച്ചു പോകുന്നവർ ഡിവിഷന്റെ അടിസ്ഥാന വികസന കാര്യത്തിൽ സമ്പൂർണ പരാജയം ആയിരുന്നുവെന്നും ഭരണ പങ്കാളിത്തം ഉള്ള രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ യുഡിഎഫ് പ്രധിനിധി ജയിച്ചാൽ ഡിവിഷൻ്റെ വികസന കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്താനും അവകാശങ്ങൾ നേടിയെടുക്കാനും സാധിക്കുമെന്നും നേതാക്കള്‍ കൂട്ടി ച്ചേര്‍ത്തു.ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഷ്ഹര്‍ പെരുമുക്ക്,പിപി യൂസഫലി,സിദ്ധിക്ക് പന്താവൂര്‍,കെവി ഖാദര്‍,ഉമ്മര്‍ കക്കിടിക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു











