ചങ്ങരംകുളം:ആംബുലന്‍സിന് പാര്‍ക്കിങിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നിവേദനം നല്‍കി.ടൗണ്‍ വികസനത്തിന്റെ ഭാഗമായി ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ആംബുലന്‍സ് നിര്‍ത്തിയിരുന്ന സ്ഥലങ്ങളില്‍ നവീകരണ പ്രവൃത്തികള്‍ തുടങ്ങിയതോടെയാണ്ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിങ് നഷ്ടപ്പെട്ടത്.ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിങിന് സൗകര്യം ഒരുക്കി തരണമെന്നാവശ്യപ്പെട്ടാണ് ചങ്ങരംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആലംകോട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയത്.











