ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ് മുസ്‌ലിം ലീഗിൽ ചേർന്നു.കഴിഞ്ഞ തവണ വാര്‍ഡ് 15ല്‍ സിപിഎം ന് വേണ്ടി മത്സരിച്ച് ജയിച്ചാണ് ഷെരീഫ് വാര്‍ഡ് മെമ്പര്‍ ആയത്.മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് യൂസഫലി,മേഖലാ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ,ആലങ്കോട് പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ,പൊന്നാനി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്റഫ്,യൂണിറ്റ് ഭാരവാഹികളായ എം അബ്ബാസലി,മാമു ഹാജി കെവി,സിവി ലത്തീഫ്,ജഫീറലി പള്ളിക്കുന്ന്,ഷറഫുദ്ദീൻ പി വി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഹമ്മദ് ഷെരീഫിന് സ്വീകരണം നല്‍കി










